24.9 C
Kottayam
Friday, June 5, 2026

‘എന്റെ പേരിൽ മൂന്ന് ലോണുകളുണ്ട്’; അന്ന് കൈയ്യിലുള്ളത് ടാക്സി കാശ് മാത്രം, മീനാക്ഷിയുടെ പേര് പറയാതെ മഞ്ജു

Must read

കൊച്ചി:മലയാള സിനിമയിൽ ഒട്ടനവധി പ്രണയ വിവാഹങ്ങൾ നടന്നിട്ടുണ്ട്. ഒരുമിച്ച് അഭിനയിക്കുമ്പോൾ, ഒരുമിച്ച് പ്രവർത്തിക്കുമ്പോഴൊക്കെയാണ് പലരും സഹ താരങ്ങളുമായി പ്രണയത്തിലായിട്ടുള്ളത്. ആ പ്രണയം പിന്നീട് വിവാഹത്തിലേക്ക് എത്തി.

ഇപ്പോഴും ആ പ്രണയത്തോടെ കുടുംബ ജീവിതം നയിക്കുന്നവരുണ്ട്. ചിലരാകട്ടെ കുറച്ച് വർഷം കഴിഞ്ഞപ്പോഴേക്കും ഒരുമിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്തതിനാൽ വേർപിരിഞ്ഞു. അത്തരത്തിൽ ആരാധകരടക്കം വേർപിരിഞ്ഞത് മഞ്ജു വാര്യരും ദിലീപും വേർപിരിഞ്ഞപ്പോഴാണ്.

സല്ലാപം മുതലുള്ള ഇരുവരുടേയും സൗഹൃദമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിച്ചത്. മഞ്ജു സിനിമയിൽ അഭിനയിച്ച് തുടങ്ങിയിട്ട് മൂന്ന് വർഷം പിന്നിട്ടപ്പോഴാണ് ദിലീപുമായുള്ള വിവാഹം നടന്നത്.

- Advertisement -

പിന്നാലെ മഞ്ജു അഭിനയത്തോടും നൃത്തത്തോടുമെല്ലാം ​ഗുഡ് ബൈ പറഞ്ഞ് വീട്ടമ്മയായി ഒതുങ്ങി. ശേഷം മകൾ കൂടി ജീവിതത്തിലേക്ക് വന്നതോടെ മഞ്ജു അഭിനയത്തിലേക്ക് തിരികെ വരുമെന്ന പ്രേക്ഷകരുടെ പ്രതീക്ഷ ഇല്ലാതായി.

- Advertisement -

1998ലായിരുന്നു മഞ്ജു വാര്യർ-ദിലീപ് വിവാഹം നടന്നത്. ശേഷം പതിനഞ്ച് വർഷത്തോളം ഒരുമിച്ച് ദാമ്പത്യ ജീവിതം നയിച്ച ശേഷം 2015ൽ ഇരുവരും വിവാഹ​മോചിതരായി. ദിലീപിൽ നിന്നും അകന്ന് കഴിയാൻ തുടങ്ങിയതോടെയാണ് മഞ്ജു വാര്യർ പതിയെ സിനിമയിലേക്കും നൃത്തത്തിലേക്കും തിരിച്ച് വന്നത്.

വെറും കൈയ്യോടെ വന്ന് സ്വപ്രയത്നം കൊണ്ടാണ് രണ്ടാം വരവിൽ മഞ്ജു വാര്യർ തന്റെ സാമ്രാജ്യം കെട്ടിപൊക്കിയത്. മഞ്ജുവിന്റേതല്ലാതെ മലയാളി ഒരു നായികയുടേയും രണ്ടാം വരവ് ഇത്രത്തോളം ആഘോഷിച്ചിട്ടില്ല.

മഞ്ജുവിനൊപ്പം പക്ഷെ മകൾ മീനാക്ഷി വന്നില്ല. അച്ഛൻ ദിലീപിനൊപ്പമാണ് മീനാക്ഷി താമസിക്കുന്നത്. ഇപ്പോഴിത തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവരെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചുമെല്ലാം വാചാലയായ മഞ്ജുവിന്റെ ഒരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.

- Advertisement -

ചതുർമുഖം റിലീസ് സമയത്ത് റെഡ് എഫ്എമ്മിനോടാണ് മഞ്ജു മനസ് തുറന്നത്. തന്റെ പേരിലുള്ള ലോണുകളെ കുറിച്ചുമെല്ലാം മഞ്ജു ആ വീഡിയോയിൽ സംസാരിക്കുന്നുണ്ട്.

‘ഒരിക്കലും ഫ്യൂച്ചറിനെക്കുറിച്ച് യാതൊരു ചിന്തയും ഇല്ലാത്ത ആളാണ് ഞാൻ. കാരണം ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് പലതും എന്റെ ജീവിതത്തിൽ നടന്നിട്ടുളളത്.’

‘അതുകൊണ്ടുതന്നെ ഒഴുക്കിന് അനുസരിച്ച് പോയ്കൊണ്ടേയിരിക്കുന്നു. ഷൂട്ടിങ് തിരക്കുകൾ ഒന്നും ഇല്ലെങ്കിൽ വെറുതെ ഇരിക്കാനാണ് ഏറെ ഇഷ്ടം. വെറുതെ ഇരിക്കാൻ ഇഷ്ടമില്ലാത്ത ആളുകൾ ഉണ്ടോ. രാഷ്ട്രീയ പാർട്ടിയെ കണ്ടല്ല വ്യക്തിയെ കണ്ടാണ് വോട്ട് ഞാൻ ചെയ്യുന്നത്.’

‘പൂർണ്ണിമയും ഭാവനയും ഗീതുവും സംയുക്തയും എല്ലാം എന്റെ പ്രിയങ്കരരാണ്. രണ്ടാം വരവ് ഞാൻ ഏറെ ആസ്വദിച്ചു. ഇപ്പോൾ ഒരുപാട് വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യാൻ കഴിയുന്നുണ്ട്. പ്രചരിക്കുന്ന ഗോസിപ്പുകളെ അർഹിക്കുന്ന അവഗണനയോടെ തള്ളി കളയാറുണ്ട്. ബിസിനസ്സ് മേഖലയിലേക്ക് ഉടനെ ഇറങ്ങുന്നില്ല. എനിക്ക് കച്ചവടം അറിയില്ല.’

‘പക്ഷെ ലളിത സുന്ദരത്തിലൂടെ പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്’ മഞ്ജു വാര്യർ പറഞ്ഞു. അതേസമയം തനിക്ക് പ്രിയപ്പെട്ടവരുടെ ലിസ്റ്റിൽ പോലും മകൾ മീനാക്ഷിയുടെ പേര് മഞ്ജു ഉൾപ്പെടുത്തിയില്ല. മനപൂർവം വ്യക്തി ജീവിതത്തിൽ നടന്ന കാര്യങ്ങൾ അറിയാതെ പോലും വായിൽ നിന്ന് വീഴാതിരിക്കാൻ മഞ്ജു എപ്പോഴും ശ്രദ്ധിക്കാറുണ്ട്.

അതേസമയം മഞ്ജുവിന്റെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് മഞ്ജുവിനെ പ്രശംസിച്ചുള്ള കമന്റുകളുമായി എത്തിയത്. എങ്ങനെയാണ് ഒരു വ്യക്തിക്ക് ഇത്രയും പോസിറ്റീവായിരിക്കാൻ കഴിയുന്നത്. എന്നാണ് വൈറൽ ആകുന്ന വീഡിയോയിൽ ആരാധകർ കമന്റുകളായി കുറിക്കുന്നത്.

‘അന്ന് കാറിൽ കേറി പുള്ളിലുള്ള വീട്ടിലേക്ക് മഞ്ജു ചേച്ചി പോകുമ്പോൾ ടാക്സിക്ക് കൊടുക്കാനുള്ള കാശ് മാത്രമെ ഉണ്ടായിരുന്നുള്ളൂ.. പിന്നെ ഉണ്ടാക്കിയതാണ് ഇതെല്ലാം… അപ്പോൾ പണം അല്ല മനസാണ് മുഖ്യം’ ആരാധകരിൽ ഒരാൾ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week