27.5 C
Kottayam
Sunday, June 7, 2026

ദിലീപും കാവ്യയ്ക്കും മുന്നില്‍ കുട്ടികളെ നിലത്തിരുത്തി; അസ്വസ്ഥനായി ദിലീപ്, വീഡിയോ

Must read

കൊച്ചി:കേരളത്തില്‍ ഏറ്റവുമധികം ചര്‍ച്ചയാക്കപ്പെടാറുള്ള താരകുടുംബമാണ് നടന്‍ ദിലീപിന്റേത്. കാവ്യ മാധവനുമായിട്ടുള്ള വിവാഹത്തോട് കൂടി നിരന്തരം വാര്‍ത്തകളിലാണ് താരം. അടുത്തിടെയാണ് ഇരുവരും ആറാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതും. ഇതിന് പിന്നാലെ പൊതുസമൂഹത്തിന് മുന്നിലേക്ക് എത്തിയ താരദമ്പതിമാരുടെ ചിത്രങ്ങളും വീഡിയോസുമാണ് ഇപ്പോള്‍ വൈറലാവുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ അടുത്ത സുഹൃത്തുക്കളുടെയും അവരുടെ മക്കളുടെയുമൊക്കെ വിവാഹങ്ങളില്‍ പങ്കെടുക്കാന്‍ ദിലീപും കാവ്യയും ഒരുമിച്ച് എത്തിയിരുന്നു. ഏറ്റവും പുതിയതായി പ്രചരിക്കുന്ന വീഡിയോയില്‍ ദിലീപും കാവ്യയും ചില കുട്ടികളോട് പെരുമാറുന്ന രീതിയെ കുറിച്ചാണ് ആരാധകര്‍ക്കിടയില്‍ സംസാരം നടന്നിരിക്കുന്നത്.

- Advertisement -

കുറച്ച് കാലങ്ങളായി ദിലീപ്-കാവ്യ ദമ്പതിമാരെ കുറിച്ച് കാര്യമായ വാര്‍ത്തകളൊന്നും വന്നിരുന്നില്ല. ഇരുവരും പൊതുവേദികളില്‍ കാര്യമായി പ്രത്യക്ഷപ്പെടാതെ വീട്ടിലും മറ്റുമായി കഴിയുകയായിരുന്നു. ഇതിനിടയിലാണ് ചില കല്യാണങ്ങള്‍ക്കായി താരങ്ങള്‍ ഒരുമിച്ചെത്തുന്നത്.

- Advertisement -

ഏറ്റവുമൊടുവില്‍ നിര്‍മാതാവ് സജി നന്ത്യാട്ടിന്റെ മകന്റെ വിവാഹത്തിലാണ് ദമ്പതിമാര്‍ ഒരുമിച്ചെത്തിയത്. കറുപ്പ് നിറമുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായി കാവ്യ എത്തിയപ്പോള്‍ കറുത്ത ഷര്‍ട്ടും പാന്റുമായിരുന്നു ദിലീപിന്റെ വേഷം.

- Advertisement -

നടന്‍ ലാലു അലക്‌സ് അടക്കം പല താരങ്ങളും വിവാഹത്തിന് എത്തിയിരുന്നു. വേദിയുടെ മുന്നിലിരുന്ന ദിലീപിന്റെയും കാവ്യയുടെയും അടുത്ത് വന്ന് പലരും ഫോട്ടോസ് എടുക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് കുറച്ച് കുട്ടികള്‍ ഫോട്ടോസിനായി എത്തുന്നത്.

ഫ്‌ളവര്‍ ഗേള്‍സായി നിന്ന കുട്ടികളെ ദിലീപും കാവ്യയും ഇരിക്കുന്ന കസേരയുടെ താഴെ നിലത്ത് ഇരുത്തുകയാണ് ചെയ്തത്. ഫോട്ടോ എടുക്കാനാണെങ്കിലും കുട്ടികളെ നിലത്ത് ഇരുത്തിയതില്‍ ദിലീപ് അസ്വസ്ഥനായിരുന്നു.

നിലത്താണോ അവരെ ഇരുത്തുന്നതെന്ന് ചോദിച്ച് കസേരയില്‍ നിന്നും ചാടി എഴുന്നേറ്റ ദിലീപ് അവരെ ചേര്‍ത്ത് പിടിക്കുന്നതും ശേഷം ഫോട്ടോസ് എടുക്കുന്നതുമൊക്കെ വീഡിയോയില്‍ കാണാം. കാവ്യയും സന്തോഷത്തോട് കൂടിയാണ് കുട്ടികളുടെ കൂടെ ഫോട്ടോ എടുക്കുന്നതും അവരെ ചേര്‍ത്ത് പിടിച്ചതും. നിലത്ത് ഇരുത്തുന്നതില്‍ അടക്കം കുട്ടികളോട് ദിലീപ് കാണിച്ച സ്‌നേഹത്തിന് ആരാധകര്‍ക്കിടയില്‍ നിന്നും നിരവധി പ്രശംസ ലഭിക്കുകയാണ്.

വീഡിയോയുടെ താഴെ വരുന്ന കമന്റുകളില്‍ ദിലീപിനെയും കാവ്യയെയും അനുകൂലിച്ചും പ്രതികൂലിച്ചുമാണ്. കുറ്റാരോപിതന്‍ എന്ന് മാറ്റി നിര്‍ത്തിയാല്‍ ദിലീപ് നന്മയുള്ള മനുഷ്യ സ്‌നേഹിയാണെന്നാണ് ഒരു ആരാധകന്റെ കമന്റ്.

പ്രതിസന്ധികളെല്ലാം മാറി പഴയ ജീവിതത്തിലേക്കും പ്രൗഡിയിലേക്കും ദിലീപിന് തിരികെ വരാന്‍ സാധിക്കും. ദിലീപ് ഇനിയും നല്ല സിനിമകള്‍ ചെയ്യണം. നമ്മളൊക്കെ കുറെ കാലമായി നിങ്ങളുടെ. സിനിമ കണ്ടിട്ട്. രണ്ട് പേര്‍ക്കും നല്ലത് വരട്ടെ. ജനങ്ങള്‍ നിങ്ങളുടെ കൂടെ തന്നെയുണ്ട് എന്നൊക്കെയാണ് ഭൂരിഭാഗം പേരും പറയുന്നത്.

അതേ സമയം താരങ്ങളെ വിമര്‍ശിച്ചും ചിലര്‍ എത്തുന്നുണ്ട്. മഞ്ജുവിന്റെ മനസ്സിനെക്കാള്‍ വലിയ ഭംഗി ഒന്നും കാവ്യയുടെ മുഖത്തിന് ഇല്ല. രണ്ട് പേര്‍ക്കും പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തതിനാല്‍ മറ്റുള്ളവരുടെ കല്യാണവും കൂടി നടക്കുകയാണ് എന്ന് തുടങ്ങി വിമര്‍ശിച്ചും പരിഹസിച്ചും നിരവധി കമന്റുകളാണ് വരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

അമേരിക്കയിൽ ഇന്ത്യ യുവാവിനെ വെടിവെച്ചു കൊന്നു, പീത്‍സ ഡെലിവറിക്കായി വിളിച്ചു വരുത്തിയ ശേഷം കൊലപാതകം

വാഷിങ്ടൻ:യുഎസില്‍ പീത്‍സ ഡെലിവറി ബോയി ആയി ജോലിചെയ്തിരുന്ന ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. അന്‍ഷുല്‍ കുന്‍ചയാണ് (28) നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ വച്ച് കൊല്ലപ്പെട്ടത്. തെലങ്കാന സ്വദേശിയായ യുവാവ് പഠനത്തിനായാണ് യുഎസിലെത്തിയത്.  ഒഴിവുസമയങ്ങളില്‍ പീത്‍സ ഡെലിവര്‍ ചെയ്തായിരുന്നു...

ഭാര്യയെ കൊല്ലാൻ 19-കാരന് ക്വട്ടേഷൻ: അഗതിമന്ദിരത്തിലെ അന്തേവാസിയും സുഹൃത്തും അറസ്റ്റിൽ

ചേർപ്പ്: അഗതിമന്ദിരത്തിൽ കഴിയുന്ന അന്തേവാസി ഭാര്യയെ കൊല്ലാൻ സഹവാസിയായ പത്തൊമ്പതുകാരന് ക്വട്ടേഷൻ നൽകി. സംഭവത്തിൽ ഭർത്താവും സഹവാസിയും അറസ്റ്റിൽ. അരയ്ക്ക് താഴെ തളർന്ന നിലയിലുള്ള ഭർത്താവിനെ അഗതിമന്ദിരത്തിൽനിന്നാണ് പിടികൂടിയത്. ചേർപ്പ് തണ്ടാശ്ശേരി ഷിബു...

തൃണമൂലിലെ പ്രതിസന്ധി പാർലമെന്റിലും പ്രതിഫലിക്കും; മമതയ്ക്ക് മുന്നറിയിപ്പുമായി എംപി സുഖേന്ദു ശേഖർ റേ, പാർട്ടി തകർച്ചയിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നിലവിൽ നേരിടുന്ന അതീവ കടുത്ത ആഭ്യന്തര പ്രതിസന്ധിക്ക് പിന്നാലെ രാജ്യസഭയിലും ലോക്സഭയിലും വൈകാതെ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചേക്കുമെന്ന കടുത്ത സൂചനകൾ പുറത്ത്. തൃണമൂൽ...

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

Popular this week