“കോവിഡ് വാക്‌സിനിൽ സൂക്ഷ്മമായ ഇലക്‌ട്രോണിക് ചിപ്പ് കലര്‍ത്തിയിട്ടുണ്ട് ; ഉപയോഗിച്ചാൽ ശരീരത്തില്‍ പച്ച കുത്തിയ പോലെ കാണപ്പെടും” : സുന്ദര്‍ സെല്‍വരാജ

ചെന്നൈ: ‘ഏയ്ഞ്ചല്‍ ടിവി’ ഉടമയായ ക്രിസ്ത്യന്‍ ടെലി ഇവാഞ്ചലിസ്റ്റായ സുന്ദര്‍ സെല്‍വരാജാണ് വിചിത്രമായ വാദവുമായി കോവിഡ് വാക്‌സിനെതിരേ രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് വൈറസ് വാക്‌സിന്‍ ഇന്‍-ബില്‍റ്റ് ചിപ്പ് ഉണ്ടെന്നും വളരെ സൂക്ഷ്മായ ഈ ചിപ്പ് ശരീരത്തില്‍ പച്ച കുത്തിയ പോലെ കാണപ്പെടുമെന്നും സുന്ദര്‍ പറയുന്നു.

“വാക്‌സിന്‍ നിര്‍ണായ കമ്പനികളും മൈക്രോസോഫ്റ്റ് ഉടമ ബില്‍ ഗേറ്റ്‌സുമാണ് ഇതിനു പിന്നില്‍. ആള്‍ക്കാരുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനുള്ള രഹസ്യ പദ്ധതിയാണ് ഇത്”,സുന്ദർ ആരോപിച്ചു.

മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് നിരവധി ആരോപണമുയര്‍ന്ന ഇവാഞ്ചലിസ്റ്റാണ് സുന്ദര്‍ സെല്‍വരാജ്. കുങ്കുമ വസ്ത്രത്തിലാണ് ഇയാള്‍ സ്ഥിരം പ്രത്യക്ഷപ്പെടുന്നത്. ഡിജിറ്റല്‍ ഐഡന്റിറ്റി വികസിപ്പിക്കുന്നതിനാണ് മൈക്രോസോഫ്റ്റ് വന്‍ നിക്ഷേപം നടത്തി ബയോമെട്രിക് ചിപ്പ് വാക്‌സിനില്‍ ഉള്‍പ്പെടുത്തിയതെന്നാണ് സുന്ദറിന്റെ വ്യാജ പ്രചാരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News