CrimeKeralaNews

യുവാവ് വഴിയിൽ അപമാനിച്ചു, മനംനൊന്ത് കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജീവനൊടുക്കി, തടവുശിക്ഷ വിധിച്ച് കോടതി

കൊച്ചി : യുവാവ് വഴിയിൽ വെച്ച് അപമാനിച്ചതിൽ മനംനൊന്ത് കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജീവനൊടുക്കിയ കേസിൽ, ആത്മഹത്യ പ്രേരണയിൽ പ്രതിയായ യുവാവിന് 10 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. മറ്റ് മൂന്ന് വകുപ്പുകളിൽ 8 വർഷവും തടവും പ്രതി അനുഭവിക്കണമെന്നും, 1,20,000 പിഴയൊടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.

കങ്ങരപ്പടി സ്വദേശി സിബിയെയാണ് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്. 2020 മാർച്ചിലാണ് പെൺകുട്ടി തീകൊളുത്തി ജീവനൊടുക്കിയത്. യുവാവ് വഴിയിൽ വെച്ച് അപമാനിച്ചതിൽ മനംനൊന്തായിരുന്നു ആത്മഹത്യ. പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button