ലന്‍ഡന്‍: റഷ്യയുടെ യുക്രൈന് അധിനിവേശം ഒരു മാസം പിന്നിടുമ്പോള്‍ ലോകം വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്കോ?. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്), ലോകബാങ്ക്, മറ്റ് പ്രമുഖ മുന്‍നിര വായ്പക്കാരും ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്കുന്നു. റഷ്യന്‍ ആക്രമണം ആഗോള സമ്ബദ് വ്യവസ്ഥ, വളര്‍ച എന്നിവയെ മന്ദിപ്പിച്ചു. ഇത് കാരണം വ്യാപാര തടസങ്ങളും കുത്തനെയുള്ള പണപ്പെരുപ്പം അനുഭവപ്പെടും. ദരിദ്രരും ഏറ്റവും ദുര്‍ബലരുമായവരുടെ ജീവിതസാഹചര്യം കൂടുതല്‍ മോശമാകും- വായ്പാ ദാതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു, സംഘര്‍ഷം ദാരിദ്ര്യം വര്‍ധിപ്പിക്കുന്നെന്നും മുന്നറിയിപ്പ് നല്കുന്നു.
യുക്രൈന് യുദ്ധത്തിന്റെ ആഗോള പ്രത്യാഘാതങ്ങളെക്കുറിച്ചും വര്‍ധിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധിയോടുള്ള വ്യക്തിപരവും കൂട്ടായ പ്രതികരണങ്ങളും ചര്‍ച ചെയ്ത യോഗത്തിന് ശേഷമാണ് പ്രസ്താവന പുറപ്പെടുവിച്ചത്. കൗന്‍സില്‍ ഓഫ് യൂറോപ് ഡെവലപ്മെന്റ് ബാങ്ക്, യൂറോപ്യന്‍ ബാങ്ക് ഫോര്‍ റീകണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് (ഇബിആര്‍ഡി), യൂറോപ്യന്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് (ഇഐബി) എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പിട്ട മറ്റുള്ളവര്‍.
ഭക്ഷണം, ഊര്‍ജം തുടങ്ങിയവയുടെ ഉയര്‍ന്ന വില പണപ്പെരുപ്പം ഇനിയും ഉയര്‍ത്തും. യുക്രൈന് പ്രതിസന്ധി എണ്ണവില ബാരലിന് 140 ഡോളര്‍ എന്ന റെകോര്‍ഡ് നിലവാരത്തിലേക്ക് അടുക്കുന്നു. അതേസമയം അലുമിനിയം, കല്‍ക്കരി, ചെമ്ബ്, പ്രകൃതിവാതകം, നികല്, ടിന്, ഗോതമ്ബ്, സിങ്ക് തുടങ്ങിയവയുടെ വിതരണം തടസപ്പെടുമെന്ന ആശങ്കയെ തുടര്‍ന്ന് വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.
യുക്രൈന് പ്രതിസന്ധി എണ്ണവില ബാരലിന് 140 ഡോളറിനടുത്ത് റെകോര്‍ഡ് നിലവാരത്തിലേക്ക് അടുക്കുന്നു, അതേസമയം അലുമിനിയം, കല്‍ക്കരി, ചെമ്ബ്, പ്രകൃതിവാതകം, നികല്, ടിന്, ഗോതമ്ബ്, സിങ്ക് എന്നിവയുള്‍പെടെയുള്ള മറ്റ് ചരക്കുകള്‍ വിതരണ ഭയത്തില്‍ ചരിത്രപരമായ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.
‘യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെക്കുറിച്ചും തുടര്‍ന്നുള്ള പ്രതിസന്ധിയെക്കുറിച്ചും ഞങ്ങള്‍ വലിയ ഭയവും ആശങ്കയും ഉള്ളവരാണ്,’ വായ്പ നല്കിയവര് പറഞ്ഞു. 2008ലാണ് ലോകത്ത് അവസാനം സാമ്ബത്തിക മാന്ദ്യം ഉണ്ടായത്.