33.4 C
Kottayam
Friday, May 3, 2024

ഇമാം ഉള്‍ ഹഖിന് എട്ടോളം സ്ത്രീകളുമായി ബന്ധം; സ്‌ക്രീന്‍ ഷോര്‍ട്ടുകള്‍ നിരത്തി ട്വിറ്റര്‍ യൂസര്‍

Must read

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റനും ചീഫ് സെലക്ടറുമായിരുന്ന ഇന്‍സമാം ഉള്‍ ഹഖിന്റെ സഹോദരീപുത്രനും പാക് ക്രിക്കറ്റ് താരവുമായ ഇമാം ഉള്‍ ഹഖിന് പരസ്ത്രീബന്ധമുണ്ടെന്ന ആരോപണവുമായി ട്വിറ്റര്‍ യൂസര്‍ രംഗത്ത്. ഇമാം നിരവധി സ്ത്രീകളുമായി നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളുമായാണ് ട്വിറ്റര്‍ യൂസര്‍ പുറത്തുവിട്ടിരിക്കുന്നത്.

ഏഴോ എട്ടോ സ്ത്രീകളുമായി പാക് താരത്തിന് ബന്ധമുണ്ടെന്നും അവരെ വഞ്ചിച്ചതായും ട്വീറ്റില്‍ പറയുന്നു. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസും എന്‍ഡിടിവിയും അടക്കമുള്ള ദേശീയ മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ലോകകപ്പില്‍ പാകിസ്താനുവേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത താരമാണ് ഇമാം ഉള്‍ ഹഖ്. നിരവധി പേര്‍ ഇമാം ഉള്‍ ഹഖിനെ വിമര്‍ശിച്ച് രംഗത്തെത്തി. എന്നാല്‍ ആരോപണങ്ങളോട് പാക് താരം പ്രതികരിച്ചിട്ടില്ല. സംഭവം പാക് ക്രിക്കറ്റിനെ വീണ്ടും നാണക്കേടിലാക്കിയിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week