KeralaNews

അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് കൊവിഡിനെതിരെ പോരാട്ടം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരെ അവഹേളിക്കരുത്; ആരോഗ്യ മന്ത്രിക്കെതിരെ ഐ.എം.എ

തിരുവനന്തപുരം: ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കൊവിഡ് ബാധ കുറവാണെന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ പരാമര്‍ശത്തിനെതിരേ ഐ.എം.എ രംഗത്ത്. അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് കൊവിഡ് പോരാട്ടം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരെ അവഹേളിക്കരുതെന്ന് ഐ.എം.എ അറിയിച്ചു.

ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കൊവിഡ് ബാധ കുറവാണെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മരുന്ന് കഴിച്ചിട്ടും രോഗം വന്നവര്‍ക്ക് രോഗം പെട്ടന്ന് ഭേദമായിട്ടുണ്ട്. മൂന്നോ നാലോ ദിവസം കൊണ്ടാണ് ഇവര്‍ക്ക് നെഗറ്റീവായത്. ഹോമിയോ വകുപ്പിലെ ഒരു ഡിഎംഒ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker