28.4 C
Kottayam
Wednesday, May 29, 2024

‘എനിക്ക് നിറം നഷ്‌ടപ്പെടുന്നു’അപൂര്‍വ്വ രോ​ഗാവസ്ഥ പങ്കുവച്ച് മംമ്ത മോഹൻദാസ്

Must read

അര്‍ബുദത്തില്‍ നിന്നും ജീവിതത്തിലേയ്ക്ക് തിരിച്ചുവന്ന മലയാളത്തിന്‍റെ പ്രിയ നടിയാണ് മംമ്ത മോഹന്‍ദാസ്. ക്യാന്‍സര്‍ രോഗത്തോട്‌ ആത്മവിശ്വാസത്തോടെ പൊരുതിയതും ജീവിതത്തിലെ പ്രതിസന്ധിയെ നേരിട്ടതുമെല്ലാം മംമ്‌ത തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.  ഇപ്പോൾ വീണ്ടും മറ്റൊരു പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന്‌ പറയുകയാണ് മംമ്ത.  തനിക്ക് ഓട്ടോ ഇമ്യൂണൽ ഡിസീസാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മംമ്ത ഇപ്പോള്‍. 

ഇന്‍സ്റ്റഗ്രാമിലൂടെ തന്‍റെ സെൽഫി ചിത്രങ്ങള്‍ പങ്കുവച്ചാണ് മംമ്‌ത തന്റെ ആരോ​ഗ്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. മേക്കപ്പ് ഇല്ലാത്ത ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. സൂര്യനോട് സംസാരിക്കുന്നത് പോലെയാണ് മംമ്ത ചിത്രത്തിന് അടിക്കുറിപ്പെഴുതിയിരിക്കുന്നത്. 

‘പ്രിയപ്പെട്ട സൂര്യൻ, മുമ്പെങ്ങുമില്ലാത്ത വിധം ഞാൻ ഇപ്പോൾ നിന്നെ സ്വീകരിക്കുന്നു… എനിക്ക് നിറം നഷ്‌ടപ്പെടുന്നു എന്ന്‌ കണ്ടെത്തിയിരിക്കുന്നു… മൂടൽമഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങൾ മിന്നിമറയുന്നത് കാണാൻ നിന്നേക്കാൾ നേരത്തെ എല്ലാ ദിവസവും ഞാൻ എഴുന്നേൽക്കും. നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനു​ഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും’- എന്നാണ് താരം പോസ്റ്റില്‍ കുറിച്ചത്.

ശരീരത്തിന്റെ രോ​ഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന അവസ്ഥയാണ് ഓട്ടോ ഇമ്യൂണൽ ഡിസോർഡർ. രോഗപ്രതിരോധ സംവിധാനത്തിന്റെ അമിതവും വികലവുമായ പ്രതികരണമാണ് ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വിഭാഗം അസുഖങ്ങള്‍. ഇതുമൂലം പ്രതിരോധ സംവിധാനത്തിന് നമ്മുടെ സ്വന്തം കോശങ്ങളെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ വരുന്നു. ശരീരത്തിലെ നിറം നഷ്ടമാകുന്ന ‘Vitiligo’ എന്ന ഓട്ടോ ഇമ്യൂണൽ ഡിസോർഡർ ആണ് മംമ്തയെ ബാധിച്ചത്. മെലാനിന്‍റെ കുറവു മൂലം ഇവ ബാധിക്കാം. അതിനാലാണ് പതിവായി ഇനി സൂര്യപ്രകാശം ഏല്‍ക്കുമെന്ന് മംമ്ത കുറിപ്പില്‍ പങ്കുവച്ചത്. 

നിരവധി പേരാണ് മംമ്തയുടെ പോസ്റ്റിന് താഴെ കമന്‍റുകളുമായി രംഗത്തെത്തിയത്. ആത്മവിശ്വാസത്തോടെ എല്ലാ പ്രതിസന്ധികളേയും നേരിടണം എന്നാണ് ആരാധകർ താരത്തിനോട് പറയുന്നത്. എത്രയും പെട്ടെന്ന് രോഗത്തില്‍ നിന്നും മംമ്ത മുക്തി നേടട്ടെ എന്നും ആരാധകര്‍ ആശംസിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week