27.6 C
Kottayam
Sunday, June 7, 2026

അനധികൃത നിര്‍മ്മാണം: കാപ്പികോ റിസോർട്ട് പൊളിക്കാൻ സർക്കാർ നടപടി തുടങ്ങി

Must read

ആലപ്പുഴ: തീരദേശ പരിപാലന ചട്ടം ല൦ഘിച്ച് പണിത    ആലപ്പുഴ നെടിയൻത്തുരുത്തിലെ കാപ്പിക്കോ റിസോർട്ട് പൊളിച്ച് മാറ്റാനുള്ള പ്രാഥമിക നടപടികൾ ജില്ല ഭരണകൂട൦ തുടങ്ങി. ജില്ല കളക്ടർ വി ആർ കൃഷ്ണതേജ നേരിട്ടെത്തി റിസോർട്ട് അധികൃതർ കൈയ്യേറിയ ഭൂമി തിരിച്ച് പിടിച്ചു. 

സുപ്രീം കോടതി ഉത്തരവ് പ്രകാരം റിസോ൪ട്ട് പൊളിച്ച് നീക്കാനുള്ള രൂപരേഖ പാണാവള്ളി പഞ്ചായത്ത് തയ്യാറാക്കു൦. ഇതിന് ജില്ല ഭരണകൂട൦ പിന്തുണ നൽകു൦. കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ സ്വമേധയാ പൊളിച്ച് നീ ക്കാമെന്ന് റിസോർട്ട് ഉടമകൾ അറിയിച്ചിരുന്നു. മിനി മുത്തൂറ്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള റിസോ൪ട്ട്  പൊളിച്ച് മാറ്റാൻ 2020 ജനുവരിയിലാണ് സുപ്രീം കോടതി ഉത്തരവിട്ടത്.

കെട്ടിടം പൊളിച്ചുനീക്കുമ്പോള്‍ ചുറ്റുമുള്ള കായലിലേക്ക് അവശിഷ്ടങ്ങള്‍ ഒട്ടും വ്യാപിക്കാതെ സൂക്ഷിക്കണമെന്ന് പ്രത്യേക നിർദേശമുള്ളതായി കലക്ടര്‍ പറഞ്ഞു. പരിസ്ഥിതി പ്രശ്നങ്ങളുടെ വെളിച്ചത്തില്‍ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിന് സ്ഫോടനം നടത്തുന്നത് ഒഴിവാക്കേണ്ടി വരുമെന്ന് കലക്ടര്‍ പറഞ്ഞു. പാരിസ്ഥിതിക പ്ലാൻ കമ്മിറ്റിയിൽ സബ് കലക്ടര്‍, പാരിസ്ഥിതിക എഞ്ചിനീയർ, ജിയോളജി വകുപ്പ് പ്രതിനിധി, ടൗൺ പ്ലാനർ, ഇറിഗേഷൻ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, പിഡബ്ല്യുഡി ബിൽഡിങ്സ് എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവര്‍ അംഗങ്ങളാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

Popular this week