കോട്ടയം: ഐ.ഐ.എസ്.ഇ.ആറുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ഐ.എ.ടിയില്‍ ആദ്യമായി 240ല്‍ 240 മാര്‍ക്കോടെ കേരളത്തിന്റെ വിവേക് മേനോന്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടി.
കൊച്ചി ഇടപ്പള്ളി സ്വദേശിയും വിദേശത്ത് ടെക്‌നിക്കല്‍ അഡൈ്വസറുമായ സുനില്‍ മേനോന്റെയും പത്മജ മേനോന്റെയും മകനാണു വിവേക്. മാന്നാനം കെ. ഇ. സ്‌കൂളിലെ പ്ലസ്‌ടു വിദ്യാര്‍ത്ഥിയായിരുന്നു.
കേരളാ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ 26-ാം റാങ്കും ജെ.ഇ.ഇ. അഡ്വാന്‍സ്‌ഡ് പരീക്ഷയില്‍ ദേശീയതലത്തില്‍ 1117-ാം റാങ്കും നേടിയിരുന്നു.
രണ്ടാം റാങ്ക് നേടിയ ഗൗരി ബിനു ഡോക്‌ടര്‍ ദമ്പതികളായ ബിനു ഉപേദ്രന്റെയും സ്വപ്‌ന മോഹന്റെയും മകളാണ്. കൊച്ചി വടുതല ചിന്മയ വിദ്യാലയത്തിലെ പ്ലസ്‌ടുപഠനത്തോടൊപ്പം ബ്രില്ല്യന്റിലെ തീവ്രപരിശീലനത്തിലൂടെയാണ് ഗൗരി നേട്ടം കരസ്‌ഥമാക്കിയത്.
കൊല്ലം പുനക്കന്നൂര്‍ സ്വദേശി ജയപ്രസാദിന്റെയും ദേവി പ്രിയയുടെയും മകനായ ശിവരൂപ് ജെ. യ്‌ക്കാണ് ആറാം റാങ്ക്. രണ്ടുവര്‍ഷമായി ബ്രില്ല്യന്റിലെ എന്‍ട്രന്‍സ്‌ക്ല ാസ്സില്‍ പങ്കെടുത്തിരുന്നു.
ദേശീയ തലത്തില്‍ 22-ാം റാങ്ക് നേടിയ ശ്രീനന്ദന്‍.സി, 24-ാം റാങ്ക് നേടിയ പ്രഫുല്‍ കേശവദാസ്, 25-ാം റാങ്ക് നേടിയ സി. ആദിത്യ എന്നിവര്‍ ആദ്യ 25 റാങ്കിനുള്ളില്‍ ബ്രില്ല്യന്റില്‍നിന്നും ഇടം നേടി. ആദ്യ 500 റാങ്കിനുള്ളില്‍ 35 വിദ്യാര്‍ഥികളെയും 1000 റാങ്കിനുള്ളില്‍ 80ഓളം വിദ്യാര്‍ഥികളെയും മുന്‍നിരയില്‍ എത്തിക്കാന്‍ ബ്രില്ല്യന്റിനു സാധിച്ചു.