തിരുവനന്തപുരം: വിദേശത്ത് ജോലിക്കായോ പഠനത്തിനായോ പോകുന്നവർക്ക് വാക്സിനേഷൻ നിർബന്ധമാണെങ്കിൽ അത് നൽകാൻ സംവിധാനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വിദേശത്ത് പോകുന്നവർക്ക് ആവശ്യമെങ്കിൽ പാസ്പോർട്ട് നമ്പർ സർട്ടിഫിക്കറ്റിൽ ചേർത്തുനൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് അവലോകന യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കാവശ്യമായ മരുന്നിന്റെ ലഭ്യത ഉറപ്പാക്കുമെന്നും അതുസംബന്ധിച്ച് ബോധവൽക്കരണം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, പോസ്റ്റൽ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവിടങ്ങളിലെ ഫീൽഡ് ജീവനക്കാരേയും തുറമുഖ ജീവനക്കാരെയും വാക്സിനേഷനുള്ള മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.