KeralaNews

കോട്ടയത്തെ നിരോധനാജ്ഞ പിന്‍വലിച്ചു

കോട്ടയം:കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയിലെ നാലു പഞ്ചായത്തുകളില്‍ പൂര്‍ണമായും 35 തദ്ദേശ സ്ഥാപനങ്ങളിലെ 59 വാര്‍ഡുകളിലും പുറപ്പെടുവിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഈ മേഖലകളില്‍ പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. എന്നാല്‍ ഈ പ്രദേശങ്ങളില്‍ ലോക് ഡൗണും അധിക നിയന്ത്രണങ്ങളും തുടരും.

144 പിന്‍വലിച്ച തദ്ദേശ സ്ഥാപന വാര്‍ഡുകള്‍
==================

കൂരോപ്പട, പാമ്പാടി, ആര്‍പ്പൂക്കര, അതിരമ്പുഴ പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും, അകലക്കുന്നം-11, ചങ്ങനാശേരി-10,ചെമ്പ്-11,14,
എലിക്കുളം-10,11, എരുമേലി-15,16, കടുത്തുരുത്തി-6,12,14, കാണക്കാരി-9, കറുകച്ചാല്‍-7, കിടങ്ങൂര്‍-5, കുമരകം-7, മണര്‍കാട്-16, മാഞ്ഞൂര്‍-13,14, മുണ്ടക്കയം-3,6,8, പള്ളിക്കത്തോട്-4, രാമപുരം-3, തിരുവാര്‍പ്പ്- 7,11,13, തൃക്കൊടിത്താനം-4,

ഉദയനാപുരം-12,13, ഉഴവൂര്‍-6, വാകത്താനം-9, വാഴപ്പള്ളി-2, വിജയപുരം-3,17 , ഈരാറ്റുപേട്ട-17, ഏറ്റുമാനൂര്‍-4, കോട്ടയം- 1, 5, 6,9, 10, 16, 17,19, 31, 33, നീണ്ടൂര്‍-5, പായിപ്പാട്-12, പൂഞ്ഞാര്‍ തെക്കേക്കര-9, 11, കല്ലറ-6, പനച്ചിക്കാട് -3, തലയാഴം-9, മാടപ്പള്ളി-1, 12, ഞീഴൂര്‍-9,
പുതുപ്പള്ളി-7,17, വെച്ചൂര്‍-3

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker