26.5 C
Kottayam
Wednesday, June 17, 2026

രജനിക്ക് ബിഎംഡബ്ല്യുവെങ്കില്‍ നെല്‍സണ് പോര്‍ഷെ; കൂടുതല്‍ വിലയുള്ള കാര്‍ സമ്മാനമായി സ്വീകരിച്ച് സംവിധായകന്‍

Must read

ചെന്നൈ:തങ്ങളുടെ ഏറ്റവും പുതിയ ചിത്രം ജയിലര്‍ വന്‍ വിജയം നേടിയതിന്‍റെ ആഹ്ലാദത്തിലാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ്. വിജയാഘോഷങ്ങളുടെ ഭാഗമായി രജനികാന്തിന് ഒരു ചെക്ക് ഇന്നലെ അവര്‍ കൈമാറിയിരുന്നു. 100 കോടി രൂപയുടെ ചെക്ക് ആണ് സണ്‍ പിക്ചേഴ്സ് ഉടമ കലാനിധി മാരന്‍ രജനിക്ക് കൈമാറിയത്.

രജനിക്ക് പ്രതിഫലമായി നല്‍കിയ 110 കോടിക്ക് പുറമെ പ്രോഫിറ്റ് ഷെയറിംഗിന്‍റെ ഭാഗമായി നല്‍കിയതായിരുന്നു ഈ 100 കോടി. ഒപ്പം ബിഎംഡബ്ല്യുവിന്‍റെ എക്സ് 7 കാറും നല്‍കി. നായക താരത്തിന് വിജയത്തിന്‍റെ ഷെയര്‍ നല്‍കിയതിന് ശേഷം സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാറിനും സമ്മാനം നല്‍കിയിരിക്കുകയാണ് സണ്‍ പിക്ചേഴ്സ്.

നെല്‍സണ് ഒരു ചെക്ക് നല്‍കുന്നതിന്‍റെ ചിത്രം സണ്‍ പിക്ചേഴ്സ് സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ പങ്കുവച്ചിരുന്നു. പിന്നാലെ ഒരു ആഡംബര കാറും നല്‍കി. രജനികാന്തിനെപ്പോലെ നല്‍കിയിരിക്കുന്നതില്‍ നിന്ന് ഇഷ്ട കാര്‍ തെരഞ്ഞെടുക്കാനുള്ള അവസരം നെല്‍സണും അവര്‍ നല്‍കിയിരുന്നു. ഇതുപ്രകാരം പോര്‍ഷെയുടെ മക്കാന്‍ എസ് എന്ന മോഡലാണ് നെല്‍സണ്‍ തെരഞ്ഞെടുത്തത്. 1.44 കോടിയാണ് ഇതിന്‍റെ വില.

- Advertisement -

രജനി സമ്മാനമായി കൈപ്പറ്റിയ ബിഎംഡബ്ല്യു എക്സ് 7 ന്‍റെ വില 1.24 കോടിയാണ്. 1.95 കോടി വിലവരുന്ന ബിഎംഡബ്ല്യുവിന്‍റെതന്നെ ഐ 7 തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിരുന്നപ്പോഴാണ് രജനി 1.24 കോടിയുടെ കാര്‍ സ്വീകരിച്ചത്. അതേസമയം നെല്‍സന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് ജയിലര്‍.

- Advertisement -

രണ്ടാഴ്ച കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 525 കോടിയാണ് ചിത്രം നേടിയത്. കേരളത്തിലും വന്‍ പ്രതികരണവും കളക്ഷനുമാണ് ചിത്രത്തിന്. 50 കോടിയിലേറെയാണ് കേരളത്തില്‍ നിന്ന് മാത്രം ചിത്രത്തിന് ലഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today: വീണ്ടും ഇടിഞ്ഞ് സ്വർണ വില, ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും ഒരു പവൻ സ്വർണത്തിന് 200 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. നിലവിൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്...

ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമം;മുൻ ബിജെപി നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കൊല്ലം പോരുവഴി സ്വദേശി ടി. രഞ്ജു ആണ് പിടിയിലായത്. അടൂർ മുണ്ടപ്പള്ളി ഭാഗത്തുള്ള വീട്ടിലായിരുന്നു ഇയാൾ ആഭിചാരക്രിയയ്ക്കായി എത്തിയത്. പോരുവഴിയിലെ ഒരു പഞ്ചായത്തംഗം...

മെസ്സിപ്പൂരം; ഫുട്‌ബോള്‍ മിശിഹാ നേടിയ ഹാട്രിക്ക് ഗോളുകളോടെ അള്‍ജീരിയയെ തരിപ്പണമാക്കി ലോകകപ്പില്‍ കുതിപ്പു തുടങ്ങി അര്‍ജന്റീന; ഗോള്‍വേട്ടയില്‍ ക്ലോസെയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി ലയണല്‍ മെസ്സി

കാന്‍സാസ് സിറ്റി: ലോകകപ്പ് ഫുട്‌ബോളില്‍ ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയെ തരിപ്പണമാക്കി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് മാസ്സ് തുടക്കം! എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന അള്‍ജീരിയയെ നിലംപരിശാക്കിയത്. മത്സരത്തിലുടനീളം കണ്ടത് സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ...

ആഫ്രക്കൻ കരുത്തിൽ ഫ്രഞ്ച് കോട്ട പൊളിഞ്ഞില്ല; സെനഗലിന തകർത്ത് ഫ്രാൻസ്; നിലവിലെ റണ്ണറപ്പുകൾക്ക് ജയത്തോടെ തുടക്കം

ന്യൂ ജേഴ്‌സി: 2002 ലോകകപ്പിലെ ആദ്യ മത്സരത്തിൽ സെനഗലിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയായിരുന്നു നിലവിലെ ജേതാക്കളായിരുന്ന ഫ്രാൻസ് അന്ന് ലോകകപ്പിന് തുടക്കം കുറിച്ചത്. ഇത്തവണ ഒരിക്കൽ കൂടി അത്തരമൊരു മോശം തുടക്കം അവരെ...

ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ വെടിയുതിർത്തു; ജി7 ഉച്ചകോടിക്കിടെ കടുത്ത യുദ്ധഭീതി

ലണ്ടൻ: ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ മുന്നറിയിപ്പ് വെടിയുതിർത്തതായി പരാതി. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ, ബ്രിട്ടനെതിരെയുള്ള റഷ്യയുടെ ഏറ്റവും വലിയ പ്രകോപനമായാണ്...

Popular this week