24.8 C
Kottayam
Thursday, June 4, 2026

കറി വച്ച് തരുമോ എന്ന് ചോദിച്ചാല്‍ ഭര്‍ത്താവ് ചീത്ത പറയും; നിന്റെ കൈയും കാലും പൊട്ടിയിരിക്കുവാണോന്ന് ചോദിക്കും

Must read

കൊച്ചി:മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിത്യ ദാസ്. ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നിത്യ പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്ന നിത്യ ഇപ്പോള്‍ മടങ്ങിയെത്തിയിരിക്കുകയാണ്. മിനി സ്‌ക്രീനിലൂടെയായിരുന്നു നിത്യയുടെ തിരിച്ചുവരവ്. തമിഴ് പരമ്പരകളില്‍ അഭിനയിച്ചതിന് പിന്നാലെ റിയാലിറ്റി ഷോ വിധി കര്‍ത്താവായി മലയാളത്തിലേക്കുമെത്തി നിത്യ ദാസ്.

ഇപ്പോഴിതാ ബിഗ് സ്‌ക്രീനിലേക്കും മടങ്ങിയെത്തിയിരിക്കുകയാണ് നിത്യ ദാസ്. ഇതിനിടെ ഇപ്പോഴിതാ തന്റെ ഭര്‍ത്താവിനെക്കുറിച്ചുള്ള നിത്യയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഭര്‍ത്താവില്‍ നിന്നും ലഭിക്കുന്ന പിന്തുണയെക്കുറിച്ചും കുടുംബവും കരിയറം ഒരുപോലെ കൊണ്ടു പോകുന്നതിനെക്കുറിച്ചുമൊക്കെയാണ് നിത്യ ദാസ് സംസാരിക്കുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Nithya Das

ഇന്ത്യന്‍ സിനിമ ഗ്യാലറിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നിത്യ ദാസ് മനസ് തുറന്നത്. ഭര്‍ത്താവിനോട് പാചകം ചെയ്ത് തരുമോ എന്ന് ചോദിച്ചാല്‍ അദ്ദേഹം ചീത്ത പറയുമെന്നും എങ്കിലും ചെയ്ത് തരുമെന്നാണ് നിത്യ ദാസ് പറയുന്നതു. തന്നെ ചീത്തയൊക്കെ പറയുന്ന വ്യക്തിയാണ് തന്റെ പങ്കാളിയെന്നും എന്നാല്‍ എല്ലാ കാര്യങ്ങളിലും സപ്പോര്‍ട്ട് ചെയ്യാറുണ്ടെന്നും നിത്യ പറയുന്നു. തന്റെ കുട്ടികളെ നന്നായി നോക്കുന്നുണ്ടെന്നും അതാണ് വലുതെന്നുമാണ് നിത്യ പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

- Advertisement -

‘എന്റെ വീട്ടിലും അങ്ങനെയൊക്കെ തന്നെയാണ്, വിക്കി എന്നെ സഹായിക്കാറുണ്ട്. ഇന്ന് എനിക്ക് ഒട്ടും വയ്യ ഒന്ന് ദാല്‍ കറി വെക്കുമോ എന്നൊക്കെ ചോദിച്ചാല്‍ ആദ്യം നാല് ചീത്ത പറയും. നിന്റെ കയ്യും കാലുമൊക്കെ എന്താ പൊട്ടി പോയതാണോ എന്നൊക്കെ ചോദിക്കും. പക്ഷെ പുള്ളി ചെയ്ത് തരും. പാമ്പറിങ്ങൊന്നും ചെയ്യുന്നയാളല്ല എന്റെ ഹസ്ബന്റ്. നല്ല ചീത്തയൊക്കെ പറയും. അതുപോലെ തന്നെ നല്ല സപ്പോര്‍ട്ടീവായ വ്യക്തിയാണ് അദ്ദേഹം. നമ്മള്‍ വീട്ടില്‍ ഇല്ലാതെ വരികയാണെങ്കില്‍ കുട്ടികളെ നോക്കണം. അത് വലിയൊരു ടാസ്‌കാണ്. എന്നെ നോക്കുന്നുണ്ടോ ഇല്ലയോ എന്നൊക്കെയുള്ള കാര്യം സെക്കന്‍ഡറിയാണ്. പക്ഷെ കുട്ടികളെ നന്നായി നോക്കും” എന്നാണ് നിത്യ ദാസ് പറയുന്നത്.

- Advertisement -

അതേസമയം, ഞാന്‍ ഇല്ലെങ്കില്‍ വീട്ടിലെ കാര്യങ്ങളൊക്കെ ആള് തന്നെയാണ് നോക്കുന്നത്. വിക്കിയില്ലെങ്കില്‍ വീട്ടിലെ കാര്യമൊക്കെ ഞാനായിരിക്കും നോക്കുന്നതെന്നും നിത്യ ദാസ് പറഞ്ഞു. മോളേ, ചക്കരെ എന്നൊക്കെ ഭര്‍ത്താവ് എന്നെ വിളിക്കുന്നത് എനിക്ക് ഭയങ്കര ഇഷ്ടമുള്ള കാര്യമാണെന്നും നിത്യ ദാസ് കൂട്ടിച്ചേര്‍ക്കുന്നു. ഭര്‍ത്താവിന്റെ ഒസിഡിയെക്കുറിച്ച് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ നിത്യ ദാസ് സംസാരിക്കുന്നുണ്ട്.

ഇന്റര്‍വ്യൂയില്‍ പലതും തുറന്ന് പറയുന്നത് കൊണ്ട് വീട്ടില്‍നിന്ന് നല്ല ചിത്ത കേള്‍ക്കാറുണ്ടെന്നാണ് നിത്യ പറഞ്ഞത്. എല്ലാവരുടെയും വിചാരം ഭര്‍ത്താവിനെ കുറിച്ച് ഞാന്‍ വളരെ മോശമായിട്ടാണ് പറയുന്നതെന്നാണ്. അങ്ങനെയല്ല. ഞാന്‍ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞതൊക്കെ സത്യമാണ്. ഞാന്‍ നല്ല കാര്യങ്ങളാണ് പറയുന്നതെന്നാണ് നിത്യ വ്യക്തമാക്കുന്നത്.

പക്ഷെ ആളുകള്‍ അതിനെ എടുക്കുന്ന രീതി വേറെയാണെന്നും നിത്യ പറയുന്നു. ഏതോ ഒരു അഭിമുഖത്തില്‍ എന്റെ ഭര്‍ത്താവ് എല്ലാം വൃത്തിയാക്കി വെക്കുമെന്ന് ഞാന്‍ പറഞ്ഞു. അതിന് ഏതോ സിനിമയില്‍ ജയറാമേട്ടന്‍ ഭാര്യ വരുന്നത് അറിഞ്ഞിട്ട് പണിക്കാരെ വെച്ച് വീട് ക്ലീന്‍ ചെയ്യുന്ന ട്രോള്‍ ഒക്കെ വെച്ച് കളിയാക്കിയത് കണ്ടുവെന്നും താരം പറയുന്നു. എന്നാല്‍ ഞാന്‍ പറഞ്ഞത് സത്യമാണ്. അദ്ദേഹത്തെ അറിയുന്നവര്‍ക്കെല്ലാം അത് അറിയാമെന്നും നിത്യ പറയുന്നു.

- Advertisement -
Nithya Das

ഭയങ്കര വൃത്തിയാണ്. ഒ.സി.ഡി ആണെന്നൊക്കെ പറയാം. അദ്ദേഹത്തിന്റെ കൂടെ കൂടി ഞാനും മാറിയെന്നാണ് താരം പറയുന്നു. ഇപ്പോള്‍ വീട് ക്ലീന്‍ ആയിട്ട് ഇരുന്നില്ലേല്‍ എനിക്കും ഭയങ്കര ബുദ്ധിമുട്ടാണെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.അദ്ദേഹത്തിന് ഒ.സി.ഡി ആണെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്തുകൊണ്ടാണ് ഒരു മലയാളിയെ വിവാഹം ചെയ്യാതെ പുറത്ത് നിന്ന് വിവാഹം ചെയ്തതെന്ന് എല്ലാവരും എന്നോട് ചോദിച്ചിരുന്നു എന്നും നിത്യ പറയുന്നു.

എന്റെ വീട്ടില്‍ എന്റെ അച്ഛനേക്കാളും എല്ലാം അടക്കിവെക്കുന്നത് അമ്മയാണ്. അച്ഛന്‍ ഓരോ തവണ കഴിച്ചിട്ട് അതേപോലെ വെച്ച് പോകും. ഞാന്‍ കണ്ട ഇവിടെ ഉള്ളവരൊക്കെ ഇതുപോലെയാണ്. പക്ഷെ എന്റെ ഭര്‍ത്താവിന് എല്ലാം വൃത്തിയായും ചിട്ടയായിട്ടും ഇരിക്കണം. അപ്പോള്‍ ഞാന്‍ വിചാരിച്ചു കല്യാണം കഴിച്ചാല്‍ എല്ലാ എളുപ്പമായിരിക്കുമെന്ന്, കാരണം നമുക്ക് പണിയൊക്കെ ഒന്ന് കുറഞ്ഞ് കിട്ടുമല്ലോ. പക്ഷെ ഇത് ഒ.സി.ഡിയാണെന്ന് ഞാന്‍ അറിഞ്ഞില്ല. പിന്നെയാണ് മനസിലായത് പണിപാളി എന്ന് എന്നായിരുന്നു നിത്യ ദാസ് പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week