KeralaNews

ഇടുക്കി മെഡിക്കൽ കോളേജ്: വെന്റിലേഷൻ ഐസിയു പ്രവർത്തനം ആരംഭിച്ചു

ചെറുതാേണി :ഇടുക്കി ജില്ലാമെഡിക്കൽ കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി വെന്റിലേഷൻ ഐസി യൂണിറ്റിന്റെ ഉദ്‌ഘാടനം റോഷി അഗസ്റ്റിൻ എംഎൽഎ നിർവഹിച്ചു. ആരോഗ്യവകുപ്പും മന്ത്രിയും മെഡിക്കൽ കോളേജിന് സഹായകമായ നിലപാടുകൾ ആണ് സ്വീകരിച്ചിരിക്കുന്നത്. അതോടൊപ്പം ചികിത്സ രംഗത്ത് ഒരുപടി മുന്നേറാനും സാധിച്ചുവെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു. തുടർന്ന് നടന്ന പൊതു സമ്മേളനത്തിന് ജില്ലാ കളക്ടർ എച്ച് ദിനേശൻ അധ്യക്ഷത വഹിച്ചു.
അത്യാധുനിക സംവിധാനങ്ങളോട് കൂടിയുള്ള ഐസി യൂണിറ്റാണ് മെഡിക്കൽ കോളേജിൽ സജ്ജീകരിച്ചിരിക്കുന്നത്. നിലവിൽ താഴെയുള്ള
ഐസി യൂണിറ്റിലേക്ക് ഇതു മാറ്റിയാൽ ഇപ്പോൾ ഉള്ളിടത്തു ഡയാലിസിസ് യൂണിറ്റ് നിർമിക്കാൻ സാധിക്കും. ഡയാലിസിസ് യൂണിറ്റിന്റെ എസ്റ്റിമേറ്റ് തയാറാക്കാൻ നിർമിതി കേന്ദ്രയോട് കളക്ടർ ആവശ്യപ്പെട്ടു. ഒപ്പം ബ്ലഡ്‌ ബാങ്കിന്റെ നിർമാണം പൂർത്തിയായി വരുന്നു.
മെഡിക്കൽ കോളേജിന് 20 ലക്ഷം രൂപയുടെ ആംബുലൻസും 15 ലക്ഷം രൂപയുടെ ഒരു കോൺഫറൻസ് ഹാളും എംഎൽഎ അനുവദിച്ചു.

യോഗത്തിൽ വാഴത്തോപ്പ് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ.എം ജലാലുദീൻ, ഡെപ്യൂട്ടി ഡിഎംഒ സുഷമ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ രവികുമാർ എസ്. എൻ, ജില്ലാ നിർമിതി കേന്ദ്ര പ്രൊജക്റ്റ്‌ ഓഫീസർ ബിജു എസ്, ആർഎം ഒ ഡോ അരുൺ, ഡോ ദീപേഷ്, എച്ച്ഡിസി അംഗങ്ങളായ അനിൽ കൂവപ്ലാക്കൽ, സുരേഷ് എസ്, ജെയിൻ അഗസ്റ്റിൻ, ഫിലോമിന ജോർജ്, അസ്സിസ് സിഎം, പിബി സബീഷ്, റോമിയോ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button