<p>തൊടുപുഴ: ഇടുക്കി ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ ദില്ലി നിസാമുദ്ദീനില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചുവന്ന അമ്പത്തിയെട്ടുവയസുകാരനാണ്. മറ്റ് നാല് പേരും മുമ്പ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരാണ്.</p>
<p>പൊതുപ്രവര്‍ത്തകനുമായി ഇടപഴകിയ ബൈസന്‍വാലിയിലെ ഏകാധ്യാപികയുടെ ഏഴ് വയസുള്ള മകന്‍, പൊതുപ്രവര്‍ത്തകന്റെ നാട്ടുകാരന്റെ 70 വയസുള്ള അമ്മ, മുപ്പത്തിയഞ്ചുകാരിയായ ഭാര്യ, 10 വയസുള്ള മകന്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10 ആയി ഉയര്‍ന്നു.</p>
<p>അതേസമയം, സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇടുക്കിയിലെ അഞ്ച് പേര്‍ക്ക് പുറമെ 8 പേര്‍ കാസര്‍കോടും, രണ്ട് പേര്‍ കൊല്ലം ജില്ലിയിലും , തിരുവനന്തപുരം , തൃശൂര്‍, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് , കണ്ണൂര്‍ ജില്ലകളില്‍ ഓരോ പുതിയ കേസ് വീതം ഇന്ന് റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.</p>