27.4 C
Kottayam
Thursday, June 4, 2026

കോവിഡ് ബാധിതനു ആയിരത്തിലേറെ പേരുമായി സമ്പർക്കം, ഇടുക്കിയിൽ ആശങ്ക

Must read

തൊടുപുഴ: ജില്ലയിലെ കോവിഡ് ബാധിതനു ആയിരത്തിലേറെ പേരുമായി സമ്പർക്കമുണ്ടെന്ന് പ്രാഥമിക കണ്ടെത്തൽ. പുറ്റടിയിൽ ബേക്കറി നടത്തുന്ന 39 കാരനായ കരുണാപുരം സ്വദേശിക്കാണ്‌ സെന്റിനൽ സർവയലൻസിന്റെ ഭാഗമായി ശേഖരിച്ച സാംപിൾ പരിശോധനയിലൂടെ വ്യാഴാഴ്‌ച രോഗം സ്ഥിരീകരിച്ചത്‌. രോഗബാധിതനെ ഇന്നലെ രാത്രിയോടെ തന്നെ തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇയാളുടെ ഭാര്യയും രണ്ട് മക്കളും നിരീക്ഷണത്തിലാണ്.

രോഗബാധിതനു ആയിരത്തിലേറെ പേരുമായി ബന്ധമുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇയാളുടെ സ്രവം പരിശോധനയ്‌ക്ക് എടുത്തത് മൂന്ന് ദിവസം മുൻപാണ്. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചുകൊണ്ട് ഫലം വരുന്നത്. പുറ്റടിയിൽ ബേക്കറി നടത്തുന്ന ഇയാൾ സ്രവം പരിശോധനയ്‌ക്കെടുത്തതിനു ശേഷവും ബേക്കറി തുറന്നുപ്രവർത്തിച്ചിട്ടുണ്ട്.

നിരവധിപേർ ബേക്കറിയിലെത്തിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച ഇന്നലെയും ഇയാൾ കട തുറന്നിരുന്നു. റാൻഡം പരിശോധനയിലൂടെയാണ് ഇദ്ദേഹത്തിന്റെ സാംപിൾ പരിശോധനയ്‌ക്കെടുത്തത്. ഇന്നലെ ഉച്ചവരെ ഇയാൾ കട തുറന്നിരുന്നു. ഉച്ചയ്‌ക്ക് 2.30 ഓടെ ആരോഗ്യപ്രവർത്തകർ എത്തിയാണ് ബേക്കറി അടപ്പിച്ചത്. ഒരുപക്ഷേ ഇയാളുടെ സമ്പർക്ക പട്ടിക 1,500 നു മുകളിൽ പോകാനും സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.

ബേക്കറി ഉടമയ്‌ക്ക് കോവിഡ് ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനും സാധിച്ചിട്ടില്ല. കരുണാപുരം പഞ്ചായത്തിൽ നേരത്തെ ഒരു കോവിഡ് കേസ് ഉണ്ടായിരുന്നു. എന്നാൽ, ഇയാളുമായി ബേക്കറി ഉടമ സമ്പർക്കത്തിലേർപ്പെട്ടിട്ടില്ല.

- Advertisement -

കോയമ്പേട് മാർക്കറ്റിൽ പോയി എത്തിയ ലോറി ഡ്രൈവർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാൾ കമ്പംമേട് വഴിയാണ് തമിഴ്നാട്ടിൽ നിന്നു എത്തിയത്. പുറ്റടിയിലെ ബേക്കറിയിൽ നിന്ന് ഇയാൾ സാധനങ്ങൾ വാങ്ങിയിട്ടുണ്ട്. ലോറി ഡ്രൈവറിൽ നിന്നാകാം ബേക്കറി ഉടമയ്ക്കും കോവിഡ് ബാധിച്ചതെന്നാണ് സംശയം. ബേക്കറിയിലും വീടിന് പരിസരത്തുമൊക്കെയായി ആയിരത്തിലധികം പേരുമായി ഇയാൾ സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week