HealthKeralaNewsTop StoriesTrending

‘ഞാന്‍ പുരുഷനാണ് മാഡം, എനിക്കു ഈ തരത്തിലൊരു ദാമ്പത്യം പറ്റില്ല…അസ്ഥിത്വം നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യും..

കലാമോഹന്‍,കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ്‌

കുറച്ചു നാള്‍ മുന്‍പ്, ഒരു ഭാര്യയും ഭാര്തതാവും എത്തി.

. ‘ഞാന്‍ പുരുഷനാണ് മാഡം, എനിക്കു ഈ തരത്തിലൊരു ദാമ്പത്യം പറ്റില്ല ‘
എന്ത് കൊണ്ട് ഇത് നേരത്തെ പറഞ്ഞില്ല, എന്ന ഭാര്തതാവിന്റെ ചോദ്യത്തിന് അവള്‍ ( അവന്‍ ) കൈകൂപ്പുക മാത്രമാണ് ചെയ്യുന്നത്..

കൂട്ട ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി പെടുത്തി അച്ഛനും അമ്മയും ചേച്ചിയും തന്നെ ഇതിലേയ്ക്ക് തള്ളി വിടുകയായിരുന്നു എന്നവള്‍.. ( അവന്‍ )

അതേ പോലെ എന്റെ ഓര്‍മ്മയില്‍ മറ്റൊരു മുഖമുണ്ട്..
സ്വന്തം അസ്തിത്വം തിരിച്ചറിഞ്ഞിട്ടും അതില്‍ നില്‍ക്കാന്‍ പറ്റാതെ എന്റെ മുന്നില് സങ്കടം പറയാന്‍ എന്നും എത്താറുള്ള ഒരു പത്തൊന്‍പതുകാരന്‍..
അവനില്‍ ഇല്ലാത്ത കഴിവുകള്‍ ഒന്നുമില്ല..
ലോകമറിയുന്ന ഒരു സയന്റിസ്‌റ് ആയി അവന്‍ മാറിയേനെ .
മുഖമൂടി അഴിച്ചു അവനൊന്നു ജീവിക്കാന്‍ കഴിഞ്ഞു എങ്കില്‍..

” നിങ്ങള്‍ക്ക് പിന്തുണയ്ക്കാം, കാരണം അവന്‍ നിങ്ങളുടെ മകന്‍ അല്ല..
രണ്ടും കെട്ടു നടക്കുന്ന മോന്റെ അമ്മ അനുഭവിക്കുന്ന അവസ്ഥ നിങ്ങള്‍ക്ക് മനസ്സിലാകില്ല.. ”

ആ അമ്മയോട് ദേഷ്യം തോന്നിയില്ല..
പക്ഷെ, ഞാന്‍ തകര്‍ന്നു.
അവന്‍ വിളിച്ചാല്‍ ഞാന്‍ ഫോണ്‍ എടുക്കില്ല എന്ന തീരുമാനത്തില്‍ എത്തേണ്ടി വന്നു..
എന്നെ മാം കൂടി കൈവിടല്ലേ എന്ന message കാണാതിരിക്കാന്‍ ശ്രമിച്ചു..
ലോകത്ത് ഏത് വലിയ സൈക്കിയാട്രിസ്‌റ് ന്റെ മുന്നില് അവനെ കൊണ്ടെത്തിച്ചാലും അവന്റെ ജീവിതം ഇനി എന്താണെന്നു എനിക്കു കാണാം..
നാളെ ഒരു കുടുംബ ജീവിതത്തില്‍ അവനെ തള്ളിയിട്ടാല്‍ താറുമാറാകുന്ന മറ്റൊരു ജീവനെ ഓര്‍ത്തു..
എന്നിരുന്നാലും
മകന്‍, ” മകനായി തന്നെ ജീവിതം നയിക്കണം എന്നുള്ള അമ്മയുടെ വിലാപവും ഉള്‍കൊള്ളാന്‍ പറ്റും..
അമ്മ മനസ്സാണ്.. ?

സമൂഹത്തിന് മുന്നില് ഭയം പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരാളല്ല എന്നിലെ വ്യക്തിയും സൈക്കോളജിസ്റ്റും..
അത് ശെരി ആണോ തെറ്റാണോ എന്നും അറിയില്ല.
മനഃസാക്ഷി ആണ് എന്റെ ശെരി..
എല്ലാവരും ആ വെല്ലുവിളി എടുക്കാന്‍ പറയാനുള്ള ആര്‍ജ്ജവം എനിക്കില്ല..
കാരണം, ആദ്യകാലങ്ങളില്‍
അതൊരു സുഖകരമായ പാത അല്ല..

ശെരി എന്ന് സമൂഹത്തില്‍ മാര്‍ക്ക് ഇട്ടു വെച്ചിരിക്കുന്ന കാര്യങ്ങള്‍ക്ക് അപ്പുറം,
എന്തെങ്കിലും കടുത്ത തീരുമാനം കൈകൊണ്ടാല്‍
നൂറായിരം വിരലുകള്‍ നമ്മുടെ നേര്‍ക്ക് നീളും..

അതിനെ കാണാതെയും കേള്‍ക്കാതെയും മുന്നോട്ടു പോകുക എന്നത് പലപ്പോഴും സംഘര്‍ഷം ഉണ്ടാക്കുക തന്നെ ചെയ്യും..
സ്വന്തം നിഴല് പോലും കൂടെ ഇല്ലാത്ത അവസ്ഥ തോന്നും..
അതിനെ അതിജീവിക്കാന്‍ സാധാരണ മനക്കരുത്തു പോരാ..
അത് കൊണ്ട് തന്നെ, എന്റെ വിരലില്‍ പിടിച്ചു ആരെയും മുന്നോട്ട് കൊണ്ട് വരാനും ശ്രമിച്ചിട്ടില്ല..

ഞാന്‍ അവനെ കളയുക തന്നെ ആയിരുന്നു.. ഞാന്‍ അല്ലല്ലോ അവനെ ഗര്‍ഭപാത്രത്തില്‍ ചുമന്നത്..
അവന്റെ അമ്മ അല്ലേല്‍ ആത്മഹത്യ ചെയ്‌തേനെ..
അവരവനെ എങ്ങനെയും മാറ്റി എടുക്കും എന്ന് പറഞ്ഞു..
അങ്ങനെ പറ്റുമെങ്കില്‍ അതാകട്ടെ എന്ന് ഞാനും പ്രാര്‍ത്ഥിക്കുന്നു..

ദാമ്പത്യ ജീവിതം പറ്റാതെ എനിക്കു മുന്നില് ഇരിക്കുന്ന രണ്ടുപേരെ കണ്ടപ്പോള്‍ പെട്ടന്നു അവനെ ഓര്‍ത്തു..
ആദ്യത്തെ ട്രാന്‍സ്ജന്‌ടെര്‍ പൈലറ്റ് ആയ ആദം ഹരിയുടെ വാര്‍ത്ത കണ്ടപ്പോള്‍ ഒരുപാട് സന്തോഷം ഉണ്ടായി..
തലയുയര്‍ത്തി നില്‍കുന്ന അവന്റെ രൂപം, ഒരുപാട് പേര്‍ക്ക് തെളിച്ചം ആകട്ടെ..

പുറമേ കാണുന്ന കാഴ്ചകള്‍ക്ക് അപ്പുറം,
അകക്കണ്ണു കൊണ്ട് കാണാന്‍ സാധിക്കുക എന്നത് നിസ്സാരപ്പെട്ട ഒന്നല്ല..
പലപ്പോഴും ഉറ്റവരില്‍ നിന്നും കിട്ടാതെ പോകുന്ന ഒന്നാണ് ആ തിരിച്ചറിവ്..

ഒരാളെ, അവരായി അംഗീകരിക്കാന്‍ പറ്റുന്ന എത്ര പേരുണ്ട് !
മറ്റൊരാളെ മാറ്റാന്‍ ശ്രമിക്കുന്നതിലും എത്രയോ നല്ലതാണ് സ്വയം മാറ്റങ്ങള്‍ ഉണ്ടാക്കി എടുക്കുന്നതും പൊരുത്തപ്പെടുന്നതും..

വ്യക്തിപരമായ എന്നിലെ എനിക്ക്
അവനവന്റെ ജീവിതം, അവനവനു ജീവിക്കാന്‍ വിട്ടു കൊടുത്തു നീങ്ങാന്‍ ഇഷ്ടമാണ്.. എല്ലാവരും എന്റെ കാഴ്ചപ്പാട് അംഗീകരിക്കണം എന്നില്ല..
മറ്റൊരാളുടെ ജീവിതം ചൂഴ്ന്നു നോക്കാന്‍ നില്‍ക്കാത്ത സംസ്‌കാരത്തെ ബഹുമാനം ആണ്..
സ്വന്തം ജീവിതം, അവനവന്‍ ജീവിച്ചാലേ പൂര്‍ണ്ണമാകുള്ളൂ…

തനിച്ചു ഒരുമുറിയില്‍ സമാധാനത്തോടെ ഇരിക്കാന്‍ പറ്റുന്ന അവസ്ഥ എത്തിയാല്‍ അതൊരു വിജയമായി കാണണം..
അതാണ് സംഘര്‍ഷത്തെ അതിജീവിച്ചു എന്നതിന്റെ തെളിവ്..

പരാതി അവസാനിച്ചു..
ഞാന്‍ ജീവിച്ചു തുടങ്ങിയല്ലോ..എന്ന വികാരം.. ?
സ്വയം അനുഭവിച്ചു അറിയേണ്ട ചിലതുണ്ട്..
എഴുതി ഫലിപ്പിക്കാന്‍ ആകില്ല..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker