ന്യൂനഡല്‍ഹി: കൊവിഡ് പരിശോധനയ്ക്ക് സാമ്പിളെടുക്കാന്‍ പുതിയ രീതിയുമായി ഐ.സി.എം.ആര്‍. വായില്‍ വെള്ളം നിറച്ച് അത് പരിശോധിച്ചാല്‍ മതിയെന്നാണ് ഐ.സി.എം.ആറിന്റെ കണ്ടെത്തല്‍.
ഇങ്ങനെ സ്രവം ശേഖരിക്കുന്നതിലൂടെ രോഗവ്യാപന സാധ്യത കുറയുമെന്നാണ് ഐ.സി.എം.ആര്‍ പറയുന്നത്. ഗുരുതരമല്ലാത്ത രോഗികള്‍ക്ക് ഈ പരിശോധന നടത്തിയാല്‍ മതിയാകും. ഡല്‍ഹി എയിംസില്‍ നടത്തിയ പരീക്ഷണം വിജയമാണെന്നും ഐ.സി.എം.ആര്‍ പറയുന്നു.
കൊവിഡ് വാക്‌സിന്‍ സജ്ജമായാല്‍ ഉടന്‍ ഇന്ത്യയില്‍ എത്തിക്കുമെന്നും ഐ.സി.എം.ആര്‍ അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തകര്‍ക്കും സൈനികര്‍ക്കും മുന്‍ഗണന നല്‍കുമെന്നും ഐ.സി.എം.ആര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News