FeaturedNews

ഒമിക്രോണ്‍: പരിഭ്രാന്തി വേണ്ടെന്ന് ഐ.സി.എം.ആര്‍

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദത്തില്‍ (ഒമിക്രോണ്‍) പരിഭ്രാന്തി വേണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). പകരം കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കുന്നതില്‍ കാലതാമസം വരുത്തരുതെന്നും ഐസിഎംആര്‍ നിര്‍ദേശിച്ചു.

വൈറസില്‍ ഘടനപരമായ മാറ്റങ്ങള്‍ കണ്ടെത്തിയേക്കാം. എന്നാല്‍ ഇത് മാരകമായിരിക്കണമെന്നില്ല. നിലവില്‍ അത്തരത്തിലുള്ള ഡാറ്റകളൊന്നുമില്ല. തീര്‍ച്ചയായും കാത്തിരുന്ന് കാണേണ്ടതുണ്ടെന്നും ഐസിഎംആറിലെ എപ്പിഡെമിയോളജി ആന്‍ഡ് കമ്മ്യൂണിക്കബിള്‍ ഡിസീസസ് മേധാവി സമീരന്‍ പാണ്ട പറഞ്ഞു.

അതിതീവ്ര വ്യാപനത്തിനുള്ള തെളിവുകള്‍ ഇതുവരെയില്ല. എന്നിരുന്നാലും ജാഗ്രതയും പ്രതിരോധ നടപടികളും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനേഷന്‍ ഉടനടി വര്‍ധിപ്പിക്കേണ്ടതുണ്ട്. വലിയൊരു വിഭാഗം ആളുകള്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കുകയാണെങ്കില്‍ അത് വലിയ ഗുണം ചെയ്യുമെന്നും സമീരന്‍ കൂട്ടിച്ചേര്‍ത്തു.

കൊവിഡിന്റെ പുതിയ വകഭേദം ഒമിക്രോണിന്റെ വ്യാപനം കണക്കിലെടുത്ത് കര്‍ശന ജാഗ്രത പുലര്‍ത്തണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം. ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

ജനങ്ങള്‍ സാമൂഹിക അകലം, മാസ്‌ക് തുടങ്ങിയ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. വാക്‌സിന്‍ രണ്ടാം ഡോസ് വിതരണം വേഗത്തിലാക്കാനും, സമയബന്ധിതമായി പൂര്‍ത്തിയാക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button