പാര്‍ട്ടി പ്രവര്‍ത്തകയുടെ നഗ്‌നദൃശ്യം പകര്‍ത്തി; സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കെതിരെ കേസ്

പത്തനംതിട്ട: പീഡിപ്പിച്ച് നഗ്‌നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന പാര്‍ട്ടി പ്രവര്‍ത്തകയുടെ പരാതിയില്‍ സി.പി.എം,ഡി.വൈ.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പടെ 12 പേര്‍ക്കെതിരെ കേസ്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി. സജിമോന്‍, ഡിവൈഎഫ്ഐ നേതാവ് നാസര്‍ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍.

യുവതിയെ കാറില്‍ മയക്കി കിടത്തിയശേഷമാണ് ഇവര്‍ പീഡിപ്പിക്കുകയും നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തത്. നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് മറ്റ് 10 പേര്‍ക്കെതിരെ കേസുള്ളത്. പീഡനം, നഗ്‌നദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടല്‍ എന്നീ വകുപ്പുകളാണ് സജിക്കും, നാസറിനുമെതിരെ ചുമത്തിയിരിക്കുന്നത്.

സജിമോന്‍ നേരത്തയും പീഡനക്കേസിലെ പ്രതിയാണ്. വിവാഹിതയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഡിഎന്‍എ പരിശോധനയില്‍ ആള്‍മാറാട്ടത്തിന് ഇയാള്‍ ശ്രമിച്ചിരുന്നു. ഈ സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍സെക്രട്ടറിയായിരുന്ന സജിമോനെ പാര്‍ട്ടി തരംതാഴ്ത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News