ഐഎഎസ് ഉദ്യോഗസ്ഥന് മൂന്നാം വിവാഹം, മൂന്നാം വധുവും ഐഎഎസ് ഉദ്യോഗസ്ഥ

മധ്യപ്രദേശിലെ ഐഎഎസ് ഉദ്യോഗസ്ഥന് മൂന്നാം വിവാഹം, ഈ വധുവും ഐഎഎസ് ഉദ്യോഗസ്ഥ

ഭോപാൽ: മധ്യപ്രദേശിലെ ഭരണ-രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധേയനായ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥനായ അവി പ്രസാദ് മൂന്നാമതും വിവാഹിതനായി. അവി പ്രസാദ് വിവാഹം കഴിച്ച മൂന്നുപേരും ഐഎഎസ് ഉദ്യോഗസ്ഥകളാണ്. 2014 ബാച്ച് മധ്യപ്രദേശ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് അവി പ്രസാദ്. 2017 ബാച്ച് ഉദ്യോഗസ്ഥയായ അങ്കിത ധക്രെയും അവി പ്രസാദും ഫെബ്രുവരി 11 ന് കുനോ ദേശീയോദ്യാനത്തിൽ വെച്ചാണ് വിവാഹിതരാണ്. അങ്കിത നിലവിൽ സംസ്ഥാന ഭരണ സേവന മന്ത്രാലയത്തിൽ ഡെപ്യൂട്ടി സെക്രട്ടറിയാണ്.

ഉത്തർപ്രദേശിലെ സീതാപുർ ജില്ലയിൽ നിന്നുള്ള അവി പ്രസാദ് 2014 ൽ ഓൾ ഇന്ത്യ ലെവലിൽ 13-ാം റാങ്ക് നേടിയാണ് സർവീസിൽ പ്രവേശിച്ചത്. അദ്ദേഹത്തിന്റെ മുത്തച്ഛൻ താംബേശ്വർ പ്രസാദ് എന്ന ബച്ചാ ബാബു, മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന്റെ മന്ത്രിസഭയിൽ അംഗമായിരുന്നു.

പ്രസാദിന്റെ ആദ്യവിവാഹം ഐഎഎസ് ഉദ്യോഗസ്ഥയായ റിജു ബഫനയെയുമായായിരുന്നു. നിലവിൽ മധ്യപ്രദേശിലെ ഷാജാപുർ കളക്ടറാണ് റിജു ബഫന. ഡൽഹിയിൽ സിവിൽ സർവീസസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കാലത്താണ് ഇവർ പരിചയപ്പെട്ടത്. കുറച്ച് വർഷങ്ങൾക്കുശേഷം വിവാഹബന്ധം വേർപിരിഞ്ഞു. പിന്നീട് അദ്ദേഹം 2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ മിഷ സിങ്ങിനെ വിവാഹം കഴിച്ചു. വിവാഹശേഷം മിഷ മധ്യപ്രദേശ് കേഡറിലേക്ക് മാറി. ഏകദേശം നാല് വർഷത്തെ ദാമ്പത്യത്തിനു ശേഷം ഇവർ പിരിഞ്ഞു. നിലവിൽ രത്‌ലം കളക്ടറായി സേവനമനുഷ്ഠിക്കുകയാണ് മിഷ.

സംസ്ഥാന ഭരണത്തിൽ അവി പ്രസാദ് നിരവധി പ്രധാന ഫീൽഡ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. വിവിധ ജില്ലകളിൽ ജില്ലാ പഞ്ചായത്ത് സിഇഒയും കളക്ടറുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കട്നി കളക്ടറായിരുന്ന കാലത്ത് ജില്ലയിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള സംരംഭങ്ങൾ വലിയ ശ്രദ്ധ നേടി. നിലവിൽ അദ്ദേഹം മധ്യപ്രദേശിൽ എംപ്ലോയ്മെന്റ് ഗ്യാരണ്ടി കൗൺസിലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി സേവനമനുഷ്ഠിക്കുകയാണ്.

Senior IAS officer Avi Prasad, a 2014 batch Madhya Pradesh cadre official, has tied the knot for the third time. He married Ankita Dhakre, a 2017 batch IAS officer, on February 11 at the Kuno National Park. Interestingly, all three of Avi Prasad’s spouses have been IAS officers. Ankita is currently serving as the Deputy Secretary in the State Administrative Service Ministry. The private ceremony held at the national park has become a topic of discussion in the state’s political and administrative circles

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News