25.6 C
Kottayam
Sunday, November 17, 2024
test1
test1

ആ നടന്റെ വിവാഹത്തിന് എന്റെ ഹൃദയം തകർന്നു; അമ്മയുടെ വാക്ക് അനുസരിക്കേണ്ടിയിരുന്നില്ല; മീന

Must read

ചെന്നൈ:തെന്നിന്ത്യൻ സിനിമകളിലെ പ്രിയങ്കരിയായ നടിയാണ് മീന. ചെറിയ പ്രായം മുതലേ സിനിമകളിൽ അഭിനയിച്ച് തുടങ്ങിയ മീനയ്ക്ക് തമിഴിലും, തെലുങ്കിലും മലയാളത്തിലും നിരവധി ഹിറ്റുകൾ സമ്മാനിക്കാനായി. തന്റെ ആറാം വയസ് മുതൽ അഭിനയിച്ച് തുടങ്ങിയ നടിയാണ് മീന.

കഴിഞ്ഞ ദിവസമാണ് നടി സിനിമാ ലോകത്ത് തന്റെ 40 വർഷങ്ങൾ പൂർത്തിയാക്കിയത്. തമിഴ് സിനിമാ ലോകത്തെ പ്രമുഖർ ചേർന്ന് ഇത് ആഘോഷിക്കുകയും ചെയ്തു. സിനെ ഉല​ഗത്തിന് മീന നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്.

‘രംഭയുൾപ്പെടെയുള്ള നടിമാരുമായി ഇപ്പോഴും സൗഹൃദമുണ്ട്. സിനിമകൾ ചെയ്യുന്ന കാലത്ത് കാണാനും സംസാരിക്കാനും സമയമില്ലായിരുന്നു. കല്യാണത്തിന് ശേഷമാണ് ഞങ്ങൾ ഒരുമിച്ച് ചെലവഴിക്കാനും സംസാരിക്കാനും കൂടുതൽ സമയം കിട്ടിയത്. രംഭയൊരു ക്യൂട്ടിയാണ്. അവൾ വളരെ നല്ല കുക്കാണ്’

Meena

‘മറ്റാരും ഭക്ഷണം പാകം ചെയ്യുന്നത് രംഭയ്ക്ക് ഇഷ്ടമല്ല. അവളുടെ കുട്ടികൾക്ക് അവൾ തന്നെ കുക്ക് ചെയ്യും. ഭർത്താവ് അരുൺ നീ നീ അടുക്കളയിൽ പോവേണ്ടെന്ന് പറഞ്ഞാലും അവൾ പോവും. വീട്ടിലെ കുട്ടിയുടെ ഇമേജായ എനിക്ക് കുക്കിം​ഗ് അറിയില്ല. ​ഗ്ലാമർ ഡോളായ രംഭയ്ക്ക് സൂപ്പർ കുക്കാണ്’

ഹൃതിക് റോഷനെ തുടക്ക കാലം മുതൽ വളരെ ഇഷ്ടമാണെന്നും മീന പറയുന്നു. ഷോയിൽ ഹൃതിക്കിനെ പരിചയപ്പെടുന്ന ഫോട്ടോ കാണിച്ചപ്പോഴാണ് നടനോടുള്ള ആരാധനയെക്കുറിച്ച് മീന മനസ് തുറന്നത്.

‘ഈ ദിവസമാണ് എന്റെ ഹൃദയം തകർന്നത്യ ഹൃതിക്കിന്റെ കല്യാണ വിവരമറിമറിഞ്ഞ്. എനിക്കപ്പോൾ കല്യാണമായിട്ടില്ല. വിവാഹാലോചന നടത്തുന്ന അമ്മയോട് എനിക്ക് ഹൃതിക്കിനെ പോലെയുള്ളയാൾ മതിയെന്നാണ് പറഞ്ഞത്,’ മീന പറഞ്ഞു.

Meena

ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷവും മീന ഓർത്തു. ‘മകളുടെ ആദ്യ സിനിമയും അതിന്റെ വിജയവുമാണ് എനിക്ക് മറക്കാൻ കഴിയാത്തത്. ഞാനെത്ര സിനിമ ചെയ്തിട്ടുണ്ടെങ്കിലും എത്ര അവാർഡ് വാങ്ങിയാലും എന്റെ മകളുടെ നേട്ടവുമായി താരതമ്യം ചെയ്യാൻ പറ്റില്ല,’ മീന പറഞ്ഞു.

പശ്ചാത്തപിച്ച ഒരു നിമിഷത്തെക്കുറിച്ചും മീന സംസാരിച്ചു. ‘പടയപ്പ സിനിമയിലെ രമ്യ കൃഷ്ണന്റെ റോളിലേക്ക് ആദ്യം വിളിച്ചത്. തന്നെയാണ്. പക്ഷെ ആ സമയത്ത് അമ്മ അത് ചെയ്യേണ്ടെന്ന് പറഞ്ഞു’

‘രജിനികാന്ത് സാറുടെ കൂടെ ഒത്തിരി സിനിമകൾ ചെയ്ത് നല്ല ഇമേജിൽ നിൽക്കുന്ന സമയത്ത് പടയപ്പയിലെ നെ​ഗറ്റീവ് വേഷം ഇമേജിനെ ബാധിക്കുമെന്ന് അമ്മ പറഞ്ഞു. ശരിയെന്ന് ഞാൻ പറഞ്ഞു. പക്ഷെ ആ കഥാപാത്രം എനിക്ക് വളരെ ചലഞ്ചിം​ഗായേനെ’

Meena

‘അത് ഹിറ്റാവുമോ ഇല്ലയോയെന്നത് വേറെ കാര്യമാണ്. രമ്യക്ക് ആ സിനിമ ചെയ്തത് കൊണ്ട് വന്ന പേര് കൊണ്ടോ സിനിമ വിജയിച്ചത് കൊണ്ടോ അല്ല ഞാനിത് പറയുന്നത്. എനിക്ക് വ്യത്യസ്തമായി ചെയ്യാനുള്ള അവസരമായിരുന്നു. അത് ലഭിച്ചിട്ടും ചെയ്യാൻ പറ്റാഞ്ഞതിൽ കുറ്റബോധമുണ്ട്’ അമ്മയുടെ വാക്ക് കേൾക്കാതെ സിനിമ ചെയ്യാമായിരുന്നെന്നും നടി തുറന്ന് പറഞ്ഞു.

കഴിഞ്ഞ വർഷമാണ് മീനയുടെ ജീവിതത്തിൽ അപ്രതീക്ഷിത സംഭവങ്ങളുണ്ടാവുന്നത്. നടിയുടെ ഭർത്താവ് വിദ്യാസാ​ഗർ അപ്രതീക്ഷിതമായി മരണപ്പെട്ടു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.

നിരവധി പേർ നടിക്ക് ആശ്വാസ വാക്കുകളുമായെത്തിയിരുന്നു. മാനസികമായി തകർന്ന മീന സുഹൃത്തുക്കളുടെ പിന്തുണയോടെയാണ് പഴയ സന്തോഷത്തിലേക്ക് തിരിച്ചെത്തിയത്. ഇതേക്കുറിച്ച് മീന തന്നെ നേരത്തെ സംസാരിച്ചിരുന്നു. സിനിമകളിൽ വീണ്ടും നടി സജീവമാവുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കാനഡയിൽ ഇന്ത്യൻ വിദ്യാർഥികൾക്കായി 24 മണിക്കൂർ പ്രതിവാര തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു

ഒട്ടാവ: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കാനഡയില്‍ 24 മണിക്കൂര്‍ പ്രതിവാര തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നു. ഇതോടെ ഈ വര്‍ഷം ആദ്യം യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ കാമ്പസിന് പുറത്ത് ആഴ്ചയില്‍ 24 മണിക്കൂര്‍...

ഹിസ്ബുള്ള വക്താവിനെ വധിച്ച് ഇസ്രയേൽ; കൊല്ലപ്പെട്ടത് സായുധസംഘത്തിന്റെ പ്രധാനി

ബയ്റൂത്ത്: ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. മധ്യ ബയ്‌റുത്തിൽ ഞായറാഴ്ചയുണ്ടായ ആക്രമണത്തിലാണ് അഫീഫ് കൊല്ലപ്പെട്ടത്. സിറിയൻ ബാത്ത് പാർട്ടിയുടെ ലെബനനിലെ റാസ് അൽ നാബയിലുള്ള ഓഫീസ് ലക്ഷ്യമിട്ടാണ്...

സിക്‌സടിച്ച പന്ത്‌കൊണ്ട്‌ പൊട്ടിക്കരഞ്ഞ് യുവതി, നേരിട്ടെത്തി ആശ്വസിപ്പിച്ച് സഞ്ജു സാംസണ്‍; കയ്യടി നേടി മലയാളി താരം

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ നാലാമത്തെ ട്വന്റി 20 മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയാണ് സഞ്ജു സാംസണ്‍ നേടിയത്. ആറ് ബൗണ്ടറികളും ഒമ്പത് സിക്‌സറുകളും സഹിതം 56 പന്തുകളില്‍ പുറത്താകാതെ 107 റണ്‍സാണ് താരം നേടിയത്....

നവംബര്‍ 20ന് മദ്യം ലഭിക്കില്ല, ബാറുകളും അടച്ചിടും; തീരുമാനം പ്രഖ്യാപിച്ച് കര്‍ണാടകയിലെ മദ്യവ്യവസായികള്‍

ബംഗളൂരു: നവംബര്‍ 20ന് (ബുധനാഴ്ച) സംസ്ഥാനത്ത് മദ്യ വില്‍പ്പനയുണ്ടാകില്ലെന്ന് അറിയിച്ച് കര്‍ണാടകയിലെ മദ്യവ്യവസായികള്‍ അറിയിച്ചു. ഫെഡറേഷന്‍ ഓഫ് വൈന്‍ മെര്‍ച്ചന്റ് അസോസിയേഷന്റേതാണ് തീരുമാനം. അന്നേ ദിവസം ബാറുകളും തുറക്കില്ലെന്നാണ് തീരുമാനം. സംസ്ഥാന സര്‍ക്കാര്‍...

'മണിപ്പൂരില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു'; സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് എന്‍പിപി

ഇംഫാല്‍: മണിപ്പൂരില്‍ ബിജെപി നയിക്കുന്ന സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് എന്‍പിപി. സംസ്ഥാനത്തെ ക്രമസമാധാനപാലനം നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് പിന്തുണ പിന്‍വലിച്ചത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് ഔദ്യോഗികമായ അയച്ച കത്തിലൂടെയാണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.