ചെന്നൈ:തമിഴ് ടെലിവിഷൻ രംഗത്തെ വിവാദ നായിക ആയി തുടരുകയാണ് നാളുകളായി വനിത വിജയകുമാർ. വിവാഹങ്ങളും വിവാഹ മോചനവും, അച്ഛനും സഹോദരങ്ങളുമായി നാളുകളായി തുടരുന്ന പ്രശ്നവുമെല്ലാം വനിതയെ ഗോസിപ്പ് കോളങ്ങളിൽ നിറച്ചു. ആദ്യ വിവാഹത്തിലെ മകനെ വിട്ട് കിട്ടാൻ നാളുകളുമായി സ്വന്തം പിതാവ് വിജയകുമാറുമായി വനിതക്ക് നിയമ പോരാട്ടം നടത്തേണ്ടി വന്നു. എന്നാൽ മകൻ ശ്രീഹരി വനിതയ്ക്ക് ഒപ്പം പോവാൻ തയ്യാറായില്ല. രണ്ട് പെൺമക്കൾ വനിതയുടെ കൂടെ ആണുള്ളത്.
മൂന്ന് തവണയാണ് വനിത വിജയ കുമാർ വിവാഹം കഴിച്ചത്. നടൻ ആകാശ് ആയിരുന്നു അദ്യ ഭർത്താവ്. 2000 ൽ വിവാഹിതരായ ഇരുവരും 2007 ൽ വേർപിരിഞ്ഞു. 2007 ൽ രാജൻ ആനന്ദിനെ വിവാഹം കഴിച്ചെങ്കിലും ആ വിവാഹ ബന്ധവും 2012 ൽ അവസാനിച്ചു. പീറ്റർ പോളിനെ ആയിരുന്നു മൂന്നാമത് വിവാഹം കഴിച്ചത്. എന്നാൽ ഈ വിവാഹ ബന്ധം ഒരു വർഷത്തിനുള്ളിൽ അവസാനിച്ചു. പീറ്റർ മദ്യപാനി ആണെന്നായിരുന്നു വനിത വിജയകുമാർ പിന്നീട് വ്യക്തമാക്കിയത്.
ഇപ്പോഴിതാ തന്റെ കുടുംബവുമായുള്ള പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കവെ മുൻ ഭർത്താവ് ആകാശിനെക്കുറിച്ച് വനിത പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ കുടുംബത്തെക്കുറിച്ച് മോശമായി സംസാരിച്ചപ്പോൾ മുൻ ഭർത്താവിന് നൽകിയ മുന്നറിയിപ്പാണ് ചൂണ്ടിക്കാണിച്ചത്. സഹോദരങ്ങളുമായുള്ള പ്രശ്നത്തെക്കുറിച്ചും വനിത തുറന്ന് പറഞ്ഞു.
‘സഹോദരിമാരെ എനിക്ക് ഇപ്പോൾ മിസ് ചെയ്യാറില്ല. അങ്ങനെ തോന്നിയ ഒരു ഘട്ടം ഉണ്ടായിരുന്നു. മക്കളായ ജയയും ജ്യോവികയും വളർന്നപ്പോൾ അവർ എന്റെ സഹോദരിമാരെപോലെ ആയി. അമ്മയും മക്കളെയും പോലെയല്ല ഞങ്ങൾ. സഹോദരിമാരെ പോലെയാണ്’
‘ഞങ്ങൾ ഒരേ വസ്ത്രമാണ് ധരിക്കാറ്. കുട്ടികളുടെ പോലെ ഇരിക്കുന്നത് പോലെ അല്ല തോന്നുന്നത്. സഹോദരിമാരുടെ കൂടെ ഇരിക്കുന്നത് പോലെ ആണ്.സഹോദരിമാർക്കും എനിക്കും ബാല്യകാല സ്മരണകൾ ഉണ്ട്. ഭർത്താക്കൻമാർ കാരണം പുറത്ത് കാണിക്കില്ല. അത് കുഴപ്പമില്ല’
‘അവരുടെയൊക്കെ മനസ്സിൽ എന്താണെന്ന് സത്യമായും എനിക്ക് അറിയില്ല. വീട്ടിലുള്ളവരെല്ലാം നല്ലവരാണ്. പുറത്ത് നിന്ന് വന്നവരാണ് കൺഫ്യൂസ് ചെയ്തത്. പക്ഷെ എനിക്കും അങ്ങനെ നടന്നിട്ടുണ്ട്, കല്യാണം കഴിഞ്ഞപ്പോൾ നിന്റെ അമ്മ അങ്ങനെയാണ്. സിസ്റ്റർ ഇങ്ങനെയാണ് എന്നൊക്കെ പറയുമായിരുന്നു’
‘അപ്പോൾ ഏയ് പല്ല് അടിച്ച് വീഴ്ത്തും. എന്റെ അമ്മയെ പറ്റി നീ സംസാരിക്കരുതെന്ന് പറയുന്ന ആളാണ് ഞാൻ. ഭർത്താവ് ആയിരുന്നാലും പരിധിയുണ്ട്. നമ്മുടെ കുടുംബത്തെക്കുറിച്ച് സംസാരിക്കാനും നമ്മൾ സംസാരിക്കരുതെന്ന് പറയാനും അവർക്ക് നമ്മൾ അനുവാദം കൊടുക്കരുത്’
അത് ആരായാലും ശരി. മകൾ ജ്യോവിക ഞാൻ മകൻ ശ്രീഹരിയോട് സംസാരിക്കരുതെന്ന് പറയും. കാരണം അവൾ പൊസസീവ് ആണ്. ശ്രീഹരിക്ക് മേൽ അവൾക്ക് ദേഷ്യം ആണ്. എന്റെ മകനോട് സംസാരിക്കണോ എന്ന് നീ എനിക്ക് പറഞ്ഞ് തരേണ്ട, അത് എന്റെ ഇഷ്ടമാണ്. എനിക്ക് നിന്നെ ഇഷ്ടമാണ്. ബഹുമാനിക്കുന്നു.
പക്ഷെ ഞാൻ ആരോട് സംസാരിക്കണം, സംസാരിക്കേണ്ട എന്ന് പറയേണ്ട എന്ന് ഞാനവളോട് പറഞ്ഞു. മക്കളെ താൻ വ്യത്യസ്തരായി കണ്ടിട്ടില്ലെന്നും വനിത വിജയകുമാർ പറഞ്ഞു.