24.4 C
Kottayam
Sunday, September 29, 2024

ഞാന്‍ അച്ഛന്റെ മരണം ആഘോഷിക്കുകയാണെന്നു പറഞ്ഞു! വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അമൃത

Must read

കൊച്ചി:മലയാളികളുടെ പ്രിയപ്പെട്ടവരാണ് ഗായികയായ അമൃത സുരേഷും കുടുംബവും. സംഗീത റിയാലിറ്റി ഷോയിലൂടെയാണ് അമൃത ശ്രദ്ധ നേടുന്നത്. പിന്നീട് പിന്നണി ഗാന രംഗത്തേക്ക് കടന്നു വരികയായിരുന്നു അമൃത. സോഷ്യല്‍ മീഡിയയിലേയും താരമാണ് അമൃത. താരത്തിന്റെ വ്യക്തജീവിതവും സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ആരാധകരെ മാത്രമല്ല വിമര്‍ശകരെ പോലും.

ഈയ്യടുത്താണ് അമൃതയുടെ അച്ഛന്‍ മരണപ്പെടുന്നത്. ഇതിന് ശേഷം അമൃതയും മകള്‍ പാപ്പു എന്ന അവന്തികയും ഗോവയിലേക്ക് യാത്ര നടത്തിയിരുന്നു. എന്നാല്‍ ആ യാത്രയെ സോഷ്യല്‍ മീഡിയ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. അച്ഛന്റെ മരണം ആഘോഷിക്കുകയാണെന്ന് പോലും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ആരോപിച്ചിരുന്നു. ഇപ്പോഴിതാ ആരോപണങ്ങള്‍ക്കെല്ലാം മറുപടി നല്‍കുകയാണ് അമൃത.

മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമൃതയുടെ പ്രതികരണം. മോളെ അദ്ദേഹത്തിന്റെ വിയോഗം ഏറെ ബാധിച്ചിട്ടുണ്ട്. അതില്‍നിന്നു കുഞ്ഞിന്റെ അവസ്ഥയിലൊരു മാറ്റം ഉണ്ടാകണം എന്നു കരുതിയാണ് ഗോവയ്ക്ക് പോയത് എന്നാണ് അമൃത പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

”ഈ യാത്ര ചെയ്യാനുള്ള കാരണം തന്നെ ഞങ്ങളുടെ അച്ഛനാണ്. വീട്ടിലെ എന്തുകാര്യത്തിനും യാത്ര പോകാനും ആഘോഷങ്ങളാണെങ്കിലുമെല്ലാം മുമ്പില്‍ നിന്ന് എല്ലാം നോക്കുന്നത് അദ്ദേഹമായിരുന്നു. അച്ഛനില്ലാത്ത സ്‌പേയ്‌സ് എന്നുപറയുന്നത് ഞങ്ങളെ സംബന്ധിച്ച് ഒന്നുമില്ലാത്തൊരവസ്ഥയാണ്” എന്നാണ് അമൃത പറയുന്നത്.

പാപ്പു അച്ഛനുമായി വളരെ അടുപ്പമായിരുന്നു, വൈകുന്നേരം നടക്കാന്‍ പോകുന്നതും വീട്ടില്‍ അവള്‍ക്കു വേണ്ടതെല്ലാം ചെയ്യുന്നതും ഉറക്കുന്നതു പോലും അച്ഛനായിരുന്നുവെന്നും അതിനാല്‍ അച്ഛന്റെ മരണം പാപ്പുവിനെ നന്നായി ബാധിച്ചിട്ടുണ്ടെന്നും അമൃത പറയുന്നു. അതില്‍നിന്നു കുഞ്ഞിന്റെ അവസ്ഥയിലൊരു മാറ്റം ഉണ്ടാകണം എന്നു കരുതിയാണ് ഞങ്ങള്‍ അവധി കിട്ടിയപ്പോള്‍ ഗോവയ്ക്ക് പോയതെന്നും അമൃത പറയുന്നു.

പക്ഷേ അതും പലര്‍ക്കും സഹിക്കാന്‍ പറ്റാത്തതായി. സോഷ്യല്‍ മീഡിയയിലൊക്കെ എത്രമാത്രം മോശം കമന്റുകളാണ് ഓരോരുത്തരും ഇടുന്നത്. ഞാന്‍ എന്റെ അച്ഛന്റെ മരണം ആഘോഷിക്കുകയാണെന്നു വരെ പറഞ്ഞുവെന്നും അമൃത ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ഒരു ഡോക്ടറുടെ വീട്ടില്‍ മരണം നടന്നാല്‍ അദ്ദേഹം ജോലി തുടരില്ലേ. ഞാനും അത്രയേ ചെയ്തുള്ളു എന്നാണ് അമൃത വിമര്‍ശകരോട് പറയുന്നത്.

Amrutha Suresh

അ. പാട്ടുപാടുന്നതിനു പകരം കരഞ്ഞുകൊണ്ട് മാറിനില്‍ക്കാനോ പോകുന്ന സ്ഥലങ്ങളില്‍ കണ്ണടച്ച് ഒന്നും കാണാതെ നില്‍ക്കാനോ സാധിക്കില്ലെന്നും അമൃത പറയുന്നു. ഒത്തിരിക്കാര്യങ്ങളെ മറികടക്കാനും ചിന്തകളെ മാറ്റാനും യാത്രകള്‍ നമ്മളെ സഹായിക്കുമെന്നും അമൃത അഭിപ്രായപ്പെടുന്നു. തനിക്ക് അതിന് സഹായിക്കുന്ന അവസരങ്ങള്‍ കിട്ടിയെങ്കിലും അമ്മയും പാപ്പുവും വീട്ടില്‍ത്തന്നെയായിരുന്നതിനാല്‍ അവര്‍ക്ക് ലഭിച്ചിരുന്നില്ല. അവരും വിഷമഘട്ടം തരണം ചെയ്യേണ്ടവരല്ലേ എന്നും അമൃത ചോദിക്കുന്നു.

അതേസമയം, പാപ്പു ഇപ്പോഴും രാത്രിയില്‍ അപ്പാപ്പയെ ഓര്‍ത്ത് എഴുന്നേല്‍ക്കാറുണ്ടെന്നും അമൃത പറയുന്നു. ഈയൊരു സാഹചര്യത്തിനുകൂടി മാറ്റം വരണം എന്നുകരുതിയാണ് മോളെയും കൂട്ടി യാത്ര പോയതെന്നും അമൃത വ്യക്തമാക്കുന്നു. നേരത്തെ സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ കനത്ത സമയത്തും അമൃത ഇക്കാര്യം തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week