28.4 C
Kottayam
Saturday, June 6, 2026

ആ ചാനൽ പരിപാടിയ്ക്ക് ശേഷം നിങ്ങളെ ഞാൻ വെറുത്തു;മറുപടിയുമായി രേഖ

Must read

കൊച്ചി:സീരിയൽ രം​ഗത്ത് നിരവധി നടിമാർ പ്രവർത്തിക്കുന്നുണ്ടെങ്കിലും അഭിനയ മികവ് കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിമാർ കുറവാണ്. ഡബ്ബിം​ഗിന്റെ മികവ് കൊണ്ട് മാത്രമാണ് പലരും പിടിച്ച് നിൽക്കുന്നതെന്ന് വരെ ഇടയ്ക്ക് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടാറുണ്ട്. എന്നാൽ സീരിയൽ നടിമാർക്കിടയിൽ വൻ ജനപ്രീതി നേടിയ നടിയാണ് രേഖ രതീഷ്.

എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളെയും മികവുറ്റ രീതിയിൽ അവതരിപ്പിക്കുന്ന നടിയെന്ന പേര് രേഖയ്ക്ക് ടെലിവിഷൻ രം​ഗത്തുണ്ട്. പരസ്പരം ഉൾപ്പെടെയുള്ള സീരിയലുകളിൽ രേഖ ചെയ്ത വേഷം ജനശ്രദ്ധ പിടിച്ചു പറ്റി.

- Advertisement -

പ്രായം കൂടിയ കഥാപാത്രങ്ങളെയാണ് സീരിയലുകളിൽ രേഖ അവതരിപ്പിക്കുന്നത്. എന്നാൽ ചെയ്യുന്ന കഥാപാത്രങ്ങൾക്കെല്ലാം സീരിയലിൽ പ്രാധാന്യവുമുണ്ട്. ഏഷ്യാനെറ്റിന്റെ നിരവധി പുരസ്കാരങ്ങൾ ഇതിനകം രേഖയ്ക്ക് ലഭിച്ചിട്ടുണ്ട്.

- Advertisement -

കരിയറിൽ തിളങ്ങുമ്പോഴും രേഖയുടെ വ്യക്തി ജീവിതം വിവാദ കലുഷിതമായിരുന്നു. ​ഗോസിപ്പുകൾ നിരന്തരം ​രേഖയെ പിന്തുടർന്നു. വിവാഹവും വിവാഹ മോചനങ്ങളും നടിയുടെ ജീവിതത്തിൽ തുടരെ നടന്നു.

നാല് തവണയാണ് രേഖ വിവാഹം കഴിച്ചത്. ഈ നാല് ബന്ധങ്ങളും നില നിന്നില്ല. മകനൊപ്പമാണ് രേഖ ഇന്ന് ജീവിക്കുന്നത്. മകനെ സ്വന്തമായി അധ്വാനിച്ച് നല്ല രീതിയിലാണ് നോക്കുന്നതെന്ന് രേഖ വ്യക്തമാക്കിയിരുന്നു, രേഖയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ചതെന്ന് പലരും അറിയുന്നത് വർഷങ്ങൾക്ക് മുമ്പ് പങ്കെടുത്ത ഒരു ചാനൽ പരിപാടിയിലൂടെയാണ്.

- Advertisement -

കഥയല്ലിത് ജീവിതം എന്ന ഷോയിൽ രേഖ തന്റെ ഭർത്താവിനെ തന്നിൽ നിന്നകറ്റിയെന്ന് ഒരു യുവതി പരസ്യമായി ആരോപിച്ചു. ഈ യുവതി ഷോയിൽ വെച്ച് കരയുകയും ചെയ്തു. ഷോയിൽ രേഖയും പങ്കെടുത്തിരുന്നു.

രണ്ട് പേരും തമ്മിൽ വാ​ഗ്വാദവും നടന്നു. ഈ സംഭവം ടെലികാസ്റ്റ് ചെയ്തതോടെ രേഖയ്ക്കെതിരെ വ്യാപക വിമർശനം വന്നു. രേഖ കുടുംബം തകർത്തവളാണെന്ന് കുറ്റപ്പെടുത്തലുകൾ വന്നു. അന്ന് ഈ വിമർശനങ്ങൾ രേഖയെ ഏറെ ബാധിച്ചിരുന്നു.

‌ഈ സംഭവത്തെക്കുറിച്ച് നടി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇൻസ്റ്റ​ഗ്രാം പോസ്റ്റിന് താഴെ വന്ന കമന്റിന് മറുപടി നൽകുകയായിരുന്നു നടി.

‘പണ്ടൊരിക്കൽ അമൃത ചാനലിലെ പ്രോ​ഗ്രാം കണ്ടപ്പോൾ ചേച്ചിയോട് വെറുപ്പും ദേഷ്യവുമായിരുന്നു. ഇനി കാലം ആ ദേഷ്യം ഇല്ലാതാക്കിയതാണോ തനിയെ ഇല്ലാതായതാണോ നിങ്ങളുടെ നിഷ്കളങ്കത കണ്ട് നിങ്ങളെ ഇഷ്ടപ്പെട്ടതാണോയെന്ന് അറിയില്ല, ഇപ്പോഴും എനിക്ക് നിങ്ങളുടെ ആറ്റിറ്റ്യൂഡും അഭിനയവും ഇഷ്ടമാണ്. മോൻ സുഖമായിരിക്കുന്നെന്ന് കരുതുന്നു,’ എന്നായിരുന്നു കമന്റ്.

ഇതിന് രേഖ മറുപടി നൽകി. ​’ദൈവത്തിന് മാത്രമേ സത്യം എന്താണെന്ന് അറിയൂ. അതങ്ങനെ ഇരിക്കട്ടെ. ദൈവത്തെ മാത്രം എനിക്ക് ബോധിപ്പിച്ചാൽ മതി. പിന്നെ വെറുത്തതിനും ഇപ്പോൾ സ്നേഹിക്കുന്നതിനും നന്ദി. കാലം എല്ലാം ഒരു ദിവസം തെളിയിക്കും’

‘അപ്പോൾ ചിലപ്പോൾ ഞാനുണ്ടാവണമെന്നില്ല. പക്ഷെ എന്റെ മോന് സത്യങ്ങൾ അറിയാം. അത് മതി,’ രേഖ നൽകിയ മറുപടിയിങ്ങനെ. ഇനി തന്റെ ജീവിതത്തിൽ ഒരു പ്രണയമുണ്ടാവില്ലെന്ന് രേഖ രതീഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.

യഥാർത്ഥത്തിൽ മുമ്പുണ്ടായതൊന്നും പ്രണയമായിരുന്നില്ല. താൻ ഒറ്റയ്ക്കായപ്പോഴുള്ള ആശ്രയമായിരുന്നെന്നും നടി അന്ന് വ്യക്തമാക്കി. ചില സ്ത്രീകൾ പോലും തന്നെ മനസ്സിലാക്കാതെ കുറ്റപ്പെടുത്തിയതിൽ വിഷമം തോന്നിയിരുന്നെന്നും രേഖ രതീഷ് അന്ന് തുറന്ന് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week