27.6 C
Kottayam
Sunday, June 7, 2026

‘അഞ്ചര മാസം ​ഗർഭിണിയായിരിക്കെയും ഷോട്ട് ഉണ്ടായിരുന്നു’; എന്താണ് പ്രശ്നമെന്ന് കരീന

Must read

മുംബൈ:ഗർഭിണിയായിരിക്കെ ജോലി ചെയ്യുന്നതിൽ തനിക്ക് പ്രശ്നമില്ലെന്നും അത്തരം ചലഞ്ചുകൾ എടുക്കുന്നത് ഓരോരുത്തരുടെയും തീരുമാനത്തിന്റെ ഭാ​ഗമാണെന്നും കരീന പറഞ്ഞു.

ലാൽ സിം​ഗ് ഛദ്ദ തനിക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണെന്ന് കരീന നേരത്തയും പറഞ്ഞിരുന്നു. സിനിമാ പൂർത്തിയാവുന്നതിനിടെ രണ്ട് ലോക്ഡൗൺ കഴിഞ്ഞു. താൻ ഒരു കുഞ്ഞിന് ജൻമം നൽകുകയും ചെയ്തു. അതിനാൽ ഈ സിനിമ തനിക്ക് പ്രിയപ്പെട്ടതാണെന്നായിരുന്നു കരീന പറഞ്ഞത്.

തൈമൂർ അലി ഖാൻ, ജെഹാം​ഗീർ അലി ഖാൻ എന്നീ രണ്ട് കുട്ടികളാണ് കരീനയ്ക്കും ഭർത്താവ് സെയ്ഫ് അലി ഖാനുമുള്ളത്. ​ഗർഭിണിയായിരിക്കെയും പ്രസവ ശേഷവും കരിയർ ഉപേക്ഷിക്കാത്ത കരീനയെ മികച്ച പ്രൊഫഷണൽ എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്.

41 കാരിയായ കരീനയെ തേടി നിരവധി അവസരങ്ങളാണ് ബോളിവുഡിൽ നിന്നും ഇപ്പോഴും വരുന്നത്. പ്രായമോ വിവാഹമോ കുട്ടികളോ ഒന്നും തന്റെ കരിയറിനെ ബാധിക്കുന്ന വിഷയമല്ലെന്നാണ് കരീന നേരത്തെ വ്യക്തമാക്കിയത്. സിനിമാ കുടുംബത്തിൽ നിന്നുള്ള നടി വിഖ്യാത നടനായ രാജ്കപൂറിന്റെ കൊച്ചുമകളാണ്.

- Advertisement -

കരീനയുടെ ചേച്ചി കരിഷ്മ കപൂറും മുൻ നിര നായികയായി തിളങ്ങിയ നടിയായിരുന്നു. 2000 ൽ റെഫ്യൂജി എന്ന സിനിമയിലൂടെ ബോളിവുഡ് അരങ്ങേറ്റം കുറിച്ച കരീന ഇതിനകം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാ​ഗമായി. ഇരുപതുകളിലും മുപ്പതുകളിലും നാൽപതുകളിലും തന്റെ താരമൂല്യം ചോരാതെ സൂക്ഷിക്കാൻ കരീനയ്ക്ക് കഴിഞ്ഞെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

Popular this week