27.6 C
Kottayam
Sunday, June 7, 2026

19ാമത്തെ വയസിലാണ് ഗോപി സുന്ദറിനെ പരിചയപ്പെട്ടത്… ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി മാറുകയായിരുന്നു ആ കൂടിക്കാഴ്ച, ഗോപി സുന്ദറായിരുന്നു എന്റെ പാര്‍ട്‌നറെന്ന് അഭയ ഹിരണ്മയി.. ഗോപി സുന്ദറിനെക്കുറിച്ച് ഗായിക അന്ന് പറഞ്ഞത്? വീണ്ടും വൈറലാകുന്നു

Must read

അഭയ ഹിരണ്‍മയി എന്ന ഗായികയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. വേറിട്ട ആലാപനത്തിലൂടെയായി ശ്രദ്ധിക്കപ്പെട്ട ഗായികയാണ് അഭയ. സംഗീത സംവിധായകൻ ഗോപി സുന്ദറുമൊത്തുള്ള ജീവിതത്തിന്റെ പേരിൽ പലപ്പോഴും അഭയ വാർത്തകളിൽ ഇടം നേടി.

ഗോപി സുന്ദറുമായി ലിവിങ് റ്റുഗദര്‍ ജീവിതം നയിച്ച് വരികയായിരുന്നു അഭയ. വര്‍ഷങ്ങളായുള്ള പ്രണയം പരസ്യമാക്കിയതോടെയാണ് അഭയ വിവാദ താരമായി മാറിയത്. ഗോപി സുന്ദര്‍ നേരത്തെ വിവാഹിതനായിരുന്നുവെന്നും അദ്ദേഹത്തിന് മക്കളുണ്ടെന്നുമുള്ള കാര്യങ്ങളായിരുന്നു പലരും അഭയയോട് പറഞ്ഞത്. ഇരുവരും പങ്കിടുന്ന പോസ്റ്റുകള്‍ക്ക് താഴെയെല്ലാം വിമര്‍ശനങ്ങള്‍ പതിവായിരുന്നു.

എന്നാൽ ഏതാനും മാസങ്ങൾക്ക് മുൻപാണ് ​ഗായിക അമൃത സുരേഷുമായി ​ഗോപി സുന്ദർ ജീവിതം ആരംഭിച്ച വിവരം പുറത്തുവന്നത്. ഇക്കാര്യത്തെ കുറിച്ച് പലപ്പോഴും ചോദ്യം ഉയർന്നിരുന്നുവെങ്കിലും അവയിൽ നിന്നെല്ലാം അഭയ ഒഴിഞ്ഞു മാറിയിരുന്നു.

സംഗീത കുടുംബത്തിലാണ് അഭയ ജനിച്ചത്. എഞ്ചിനീയറിംഗിന് പഠിച്ചോണ്ടിരിക്കുന്നതിനിടയിലായിരുന്നു അഭയ പാട്ടിലും താല്‍പര്യങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയത്. സംഗീത സംവിധായകനായ ഗോപി സുന്ദറുമായുള്ള കൂടിക്കാഴ്ചയാണ് തന്റെ ജീവിതം തന്നെ മാറ്റിമറിച്ചതെന്ന് അഭയ പറഞ്ഞിരുന്നു. കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും തുറന്നുപറഞ്ഞുള്ള അഭയയുടെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

- Advertisement -

19ാമത്തെ വയസിലാണ് ഗോപി സുന്ദറിനെ പരിചയപ്പെട്ടത്. ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി മാറുകയായിരുന്നു ആ കൂടിക്കാഴ്ച. മ്യൂസിക് ഫീല്‍ഡില്‍ നില്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചത് അദ്ദേഹമാണ്. പാടാന്‍ നല്ല കഴിവുള്ള കുട്ടിയാണ്, നീ തീരുമാനമെടുക്കൂ എന്ന് പറഞ്ഞ് വഴിതിരിച്ച് വിടുന്നത് അദ്ദേഹമാണ്. ഇത് ശരിയാവുമായിരിക്കും എന്ന് കരുതി ഞാനൊരു തീരുമാനമെടുത്തത് അപ്പോഴാണെന്ന് അഭയ പറഞ്ഞിരുന്നു. ഗോപി സുന്ദറായിരുന്നു എന്റെ പാര്‍ട്‌നര്‍ എന്ന് പറഞ്ഞായിരുന്നു അഭയ അഭിമുഖത്തില്‍ സംസാരിച്ചത്.

- Advertisement -

2008 മുതല്‍ 2019 വരെ ഞങ്ങളൊന്നിച്ച് പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. വിവാഹിതനായ ഒരു പുരുഷനുമായി എട്ട് വര്‍ഷമായി ഒന്നിച്ച് താമസിക്കുകയാണ്. താന്‍ നേരത്തെ വിവാഹിതയല്ലെന്നും ഞങ്ങള്‍ തമ്മില്‍ 12 വയസിന്റെ വ്യത്യാസമുണ്ടെന്നും അന്ന് അഭയ കുറിച്ചിരുന്നു. മൂന്ന് വര്‍ഷം മുന്‍പായിരുന്നു അഭയ ഹിരണ്‍മയി തന്റെ ലിവിങ് റ്റുഗദര്‍ ജീവിതം പരസ്യമാക്കിയത്.

ഞങ്ങള്‍ തമ്മില്‍ ഒത്തിരി വ്യത്യാസങ്ങളുണ്ടെങ്കിലും സന്തോഷത്തോടെ ഒന്നിച്ച് ജീവിക്കുകയാണെന്ന് അഭയ ഹിരണ്‍മയി പറഞ്ഞത്. ഒളിച്ചോട്ടങ്ങള്‍ മടുത്തുവെന്ന് പറഞ്ഞായിരുന്നു അന്ന് അഭയ ലിവിങ് റ്റുഗദര്‍ ജീവിതം പരസ്യമാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

Popular this week