EntertainmentNationalNews

ഇങ്ങനെയൊരാളെയാണ് എനിക്ക് കാമുകനായി കിട്ടിയത്; എന്റെ ഭാഗ്യം! കാമുകനെ കുറിച്ച് ശ്രുതി ഹാസന്റെ വാക്കുകൾ

ചെന്നൈ:തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമാണ് ശ്രുതി ഹാസൻ. ഉലകനായകൻ കമൽ ഹാസന്റെ മകൾ എന്ന ലേബലിൽ സിനിമയിലേക്ക് എത്തിയ ശ്രുതി ഇന്ന് തന്റേതായ ഇടം കണ്ടെത്തി കഴിയുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാം ഇതിനകം ശ്രുതി തിളങ്ങിയിട്ടുണ്ട്. അച്ഛൻ കമൽഹാസനെപ്പോലെ തന്നെ ശ്രുതിയും സകലകലാവല്ലഭയാണ് ശ്രുതിയും.

പാട്ട്, നൃത്തം, അഭിനയം, സം​ഗീത സംവിധാനം തുടങ്ങി എല്ലാ മേഖലകളിലും ശ്രുതി തിളങ്ങിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. നടി പങ്കുവയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളുമൊക്കെ ഏറെ ശ്രദ്ധ നേടാറുണ്ട്. ചെന്നൈ വിട്ട് മുംബൈയിൽ സ്ഥിര താമസമാക്കിയിരിക്കുകയാണ് ശ്രുതി ഹാസനിപ്പോൾ. ശ്രുതിയുടെ വീടിനോട് ചേർന്നാണ് അമ്മ സരികയും അനിയത്തി അക്ഷര ഹാസനും താമസം.

വളരെ നാളുകളായി ശ്രുതി ഡൂഡിൽ ആർട്ടിസ്റ്റ് ആയ ശാന്തനു ഹസാരികയുമായി പ്രണയത്തിലാണ്. ഇടയ്ക്കിടെ ശാന്തനുവിനൊപ്പമുള്ള പ്രണയാർദ്രമായ ചിത്രങ്ങളും വീഡിയോകളും ശ്രുതി ഹാസൻ സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ശ്രുതിക്കൊപ്പം തന്നെയാണ് ശാന്തനുവും താമസിക്കുന്നത്. വളരെ നാളുകളായി ഇരുവരും ലിവിൻ റിലേഷനിലാണ് എന്നാണ് വിവരം.

ശ്രുതിയുടെ ഒപ്പം കുടുംബ ഫങ്ക്ഷനുകളിൽ എല്ലാം ശാന്തനുവും എത്താറുണ്ട്. പലപ്പോഴും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഒരിക്കലും തന്റെ പ്രണയത്തെ കുറിച്ചോ കാമുകനെ കുറിച്ചോ മറച്ചു വയ്ക്കാൻ ശ്രുതി തയ്യാറായിട്ടില്ല. ഒരു തുറന്ന് പുസ്തകം പോലെ സോഷ്യൽ മീഡിയയിലൂടെ നടി എല്ലാം വെളിപ്പെടുത്താറുണ്ട്.

ഇപ്പോഴിതാ, കഴിഞ്ഞ ദിവസം ശ്രുതി കാമുകൾ ശാന്തനുവിനെ കുറിച്ച് ഇൻസ്റ്റാഗ്രാമിൽ കുറിച്ച വാക്കുകളാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. കാമുകനൊപ്പം പുറത്തുപോയി ഭക്ഷണം കഴിക്കുന്നതിനെ കുറിച്ചും മറ്റുമാണ് ശ്രുതിയുടെ പോസ്റ്റ്.

‘എനിക്ക് ശാന്തനുവിനൊപ്പം പുറത്ത് പോയി ഭക്ഷണം കഴിക്കുന്നത് ഇഷ്ടമാണ്. ഭക്ഷണം കഴിക്കുന്ന സമയത്ത് ഞങ്ങൾ ഒരുപാട് കാര്യങ്ങൾ സംസാരിക്കും. നീ എന്നെ പോലൊരു ഫുഡിയെ തിരഞ്ഞെടുത്തത് എന്റെ ഭാഗ്യം. നീ എന്റെ ജീവിതത്തിലേക്ക് വന്നതിൽ ഞാൻ ഒരുപാട് ഭാഗ്യവതിയാണ്,’ എന്നുമാണ് കാമുകനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം ശ്രുതി കുറിച്ചത്.

ശ്രുതിയുടെ വാക്കുകൾ സോഷ്യൽ മീഡിയയും ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. ശ്രുതിയുടെ പുതിയ ചിത്രങ്ങളും വാക്കുകളുമൊക്കെ വൈറലാണ്.

അതേസമയം, കഴിഞ്ഞ ദിവസമാണ് ശ്രുതി നായികയായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം സലാറിന്റെ ഷൂട്ടിങ് പുരോഗമിച്ചത്. പ്രഭാസാണ് ചിത്രത്തിൽ നായകൻ. പൃഥ്വിരാജും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷൂട്ട് പൂർത്തിയായതായി ശ്രുതി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പ്രഭാസിന് ഉൾപ്പെടെ നന്ദി പറഞ്ഞുകൊണ്ടായിരുന്നു ശ്രുതിയുടെ പോസ്റ്റ്.

ഇടക്കാലത്ത് കരിയറിൽ നിരവധി ഉയർച്ച താഴ്ചകൾ വന്ന ശ്രുതി ഇപ്പോൾ കൈ നിറയെ അവസരങ്ങളുമായാണ് മുന്നോട്ട് പോകുന്നത്. തെലുങ്കിൽ വാൽട്ടാർ വീരയ്യ, വീര സിം​ഹ റെഡി, എന്നിവയാണ് ശ്രുതിയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ.തമിഴിൽ ലാഭം എന്ന ചിത്രത്തിലാണ് ശ്രുതി അവസാനമായി അഭിനയിച്ചത്. സലാറിന് പുറമെ ദി ഐ എന്ന ഇംഗ്ലീഷ് ചിത്രമാണ് ശ്രുതിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button