27.5 C
Kottayam
Sunday, June 7, 2026

മേക്കപ്പ് ഓവറാക്കുന്നത് എനിക്കിഷ്ടമല്ല: ഞാൻ ഐശ്വര്യയോട് മേക്കപ്പ് കുറയ്ക്കുവാൻ പറഞ്ഞു ; സംഭവത്തെ കുറിച്ച് സുഭാഷ് ഘായ്

Must read

മുംബൈ:1994 ൽ ലോകസുന്ദരി കിരീടം ചൂടിയ നാൾ മുതൽ ഇന്ത്യക്കാരുടെ വിശ്വസുന്ദരി ആരെന്ന ചോദ്യത്തിനുള്ള ഒരൊറ്റ ഉത്തരമാണ് ഐശ്വര്യ റായ്. ഫാഷൻ റാംപിൽ നിന്നും വെള്ളിത്തിരയിലേയ്ക്ക് ചുവടുവെച്ച ഐശ്വര്യ തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകൾ വഴി ഹോളിവുഡിൽ വരെ തന്റെ സാന്നിധ്യമറിയിച്ചു.

ഈയടുത്തിറങ്ങിയ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലും ഐശ്വര്യയുടെ ജ്വലിക്കുന്ന സൗന്ദര്യം ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. എന്നാൽ ഐശ്വര്യയോട് മേക് അപ് കുറയ്ക്കുവാൻ താൻ അഭ്യർത്ഥിച്ചു എന്നത് ഓർത്തെടുക്കുകയാണ് പ്രശസ്ത ബോളിവുഡ് സംവിധായകൻ സുഭാഷ് ഘായ്.

1969 ൽ ആദ്യചിത്രം സംവിധാനം ചെയ്ത അദ്ദേഹം കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി ബോളിവുഡിലുണ്ട്. കർസ്, സൗദാഗർ, ഖൽനായക് തുടങ്ങി ശ്രദ്ധേയമായ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്ത സുഭാഷിന്റെ ഒരു മ്യൂസിക്കൽ മെഗാഹിറ്റ് ചിത്രമായിരുന്നു താൽ. ഐശ്വര്യ റായി, അക്ഷയ് ഖന്ന, അനിൽ കപൂർ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്ന ചിത്രം ആ വർഷത്തെ പണം വാരി ചിത്രങ്ങളിൽ മുൻപന്തിയിൽ തന്നെയായിരുന്നു. എന്നാൽ നായികയായ ഐശ്വര്യയോടും, മേക് അപ്പ് മാനോടും താൻ അധികം മേക്കപ്പ് പാടില്ലെന്ന് അഭ്യർത്ഥിച്ചതായി അദ്ദേഹം ഓർക്കുന്നു.

- Advertisement -

ഞാൻ ഐശ്വര്യയെ ആ സിനിമയിലേയ്ക്ക് ക്ഷണിച്ചത് തന്നെ തനി നാടൻ സുന്ദരിയായ, കൃത്രിമ ചായങ്ങൾ ഒന്നുമില്ലാത്ത ഒരു ഗ്രാമീണ സുന്ദരിയെ അവതരിപ്പിക്കാനാണ്. കഹി ആഗ് ലഗേ ലഗ് ജായേ എന്ന ഗാനത്തിന് വേണ്ടി ഐശ്വര്യ വലിയ രീതിയിൽ മേക് അപ് ചെയ്തുകൊണ്ട് വന്നു. എന്നാൽ ഇത് നായികാ സങ്കല്പത്തിന് ചേരില്ല എന്നതുകൊണ്ട് തന്നെ മേക് അപ് മാൻ മിക്കി കോൺട്രാക്ടറോടും ഐശ്വര്യയോടും ഞാൻ മേക് അപ് അധികമാകരുത് എന്നഭ്യർത്ഥിച്ചു. ഞാൻ എന്റെ എല്ലാ നായികമാരോടും അധികം മേക് അപ് ഉപയോഗിക്കരുത് എന്നഭ്യർത്ഥിക്കാറുണ്ട്.- സുഭാഷ് ഘായ് പറയുന്നു.

- Advertisement -

ഐശ്വര്യ റായിക്ക് മുൻപും ശേഷവും ഇന്ത്യയിൽ നിന്നും മിസ് വേൾഡ് കിരീടം കൂടിയവർ ഉണ്ടെങ്കിലും, ഇന്ത്യക്കാരെ സംബന്ധിച്ച് ലോകസുന്ദരി എന്ന് പറഞ്ഞാൽ അത് ഐശ്വര്യ റായിയാണ്. വയസ്സ് നാല്പത്തിയൊൻപതിൽ എത്തി നിൽക്കുമ്പോഴും ഒളി മങ്ങാത്ത ആ സൗന്ദര്യത്തിന്റെ ജ്വാല പൊന്നിയിൻ സെൽവനിലൂടെ ആരാധകർ കണ്ടതുമാണ്. അത്രയും പ്രാധാന്യം നൽകുന്നത് കൊണ്ട് തന്നെ ഐശ്വര്യയെ സംബന്ധിച്ച ഈ വാർത്തയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

കാളീചരൺ , കഴ്സ്, ഹീറോ മേരി ജംഗ്, കർമ, രാം ലഖൻ,സൗദാഗർ , ഖൽനായക് , പർദേശ് , താൾ തുടങ്ങിയവയാണ് സുഭാഷ് ഘായുടെ പ്രധാനപ്പെട്ട ചിത്രങ്ങൾ. ചിത്രങ്ങളിലെ കഥാപരമായും ദൃശ്യപരമായുമുള്ള പൊലിമ മൂലം ‘ഹിന്ദി സിനിമയിലെ ഷോമാൻ’ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. 1982-ൽ മുക്ത ആർട്സ് എന്ന ചലച്ചിത്രനിർമ്മാണ കമ്പനി ആരംഭിച്ചു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഡിപ്ലോമ കരസ്ഥമാക്കിയ ശേഷം, 1970 മുതൽ ഹിന്ദി ചലച്ചിത്രവേദിയിൽ സജീവമാണ് അദ്ദേഹം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

വേർപാടിന്റെ നോവായി ‘മീശമാധവനും പ്യാരിയും’; സലിം കുമാറിന്റെ ഭൗതികശരീരത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് നടൻ ദിലീപ്

കൊച്ചി: വളരെ അപ്രതീക്ഷിതമായാണ് മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ മരണവാർത്ത സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ തേടിയെത്തിയത്. അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നറിഞ്ഞതു മുതൽ അദ്ദേഹം ആരോഗ്യവാനായി തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു...

ഈഴവ കുടുംബത്തില്‍ ജനനം,ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള സമരമെന്നോണം പിതാവ് ഗംഗാധരന്‍ ഇട്ട പേരായിരുന്നു ‘സലിം’; സ്‌കൂളില്‍ എത്തിയപ്പോള്‍ വിശാല ഹിന്ദുവായി; പറവൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിന്റെ കല്ലിടല്‍ ചടങ്ങില്‍ രാഷ്ട്രീയ എതിരാളികളെപ്പോലും ചിരിപ്പിച്ച് ലീഡര്‍...

കൊച്ചി: 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്'നവോത്ഥാന നായകനായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ഈ വിപ്ലവ ആദര്‍ശത്തില്‍ ആകൃഷ്ടനായി, ഒരു ഈഴവ കുടുംബത്തില്‍ ജനിച്ച തന്റെ മകന് ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള...

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നീയിപ്പോൾ കരയിപ്പിക്കുകയാണ്-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: മലയാളികളെ ദശകങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ നടനും മിമിക്രി താരവുമായ സലിം കുമാർ (56) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം...

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

Popular this week