കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന് ഹൈക്കോടതി ജാമ്യം നല്‍കിയതില്‍ പ്രതികരണവുമായി കേസിലെ മുഖ്യസാക്ഷി ബാലചന്ദ്രകുമാര്‍. കേസില്‍ ജാമ്യം കിട്ടിയത് അന്വേഷണ ഉദ്യേഗസ്ഥര്‍ക്ക് വെല്ലുവിളിയാകും. ശക്തനായ പ്രതി പുറത്തുനില്‍ക്കുമ്പോള്‍ അന്വേഷണത്തെ ബാധിക്കും. ഒരു മുന്‍കൂര്‍ ജാമ്യത്തിന് ഇത്രത്തോളം നപടി ക്രമങ്ങള്‍ എടുത്തത് ആദ്യമായാണ്.
തെളിവുകള്‍ നശിപ്പിക്കാനും ഫോണുകള്‍ വാഷ് ചെയ്യാനുമൊക്കെ പ്രതിക്ക് സമയം ലഭിച്ചു. കോടതിയോടു പോലും അങ്ങോടട്ട് നിബന്ധന വെച്ചാണ് പ്രതിഭാഗം വാദിച്ചത്. കേട്ടുകള്‍വി പോലുമില്ലാത്ത കാര്യമാണ് നടന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജാമ്യം മാത്രമേ അനുവദിച്ചിട്ടുള്ളു. കേസ് അവസാനിച്ചിട്ടില്ല. പ്രോസിക്യൂഷന് തിരിച്ചടിയല്ല. അന്വേഷണം ഇനിയും ബാക്കി കിടക്കുകയാണ്. പ്രതി പ്രബലനായതിനാല്‍ എന്തും സംഭവിക്കാം.
കയ്യിലുള്ള തെളിവുകള്‍ പൊതു സമക്ഷത്തിലേക്ക് ചിലപ്പോള്‍ കൊണ്ടുവരും. ‘തനിക്കൈതിരെ പീഡന ആരോപണം ഉയര്‍ത്തിയ സ്ത്രീയെ അറിയില്ല. പരാതി കൊടുത്തിട്ട് സ്റ്റേറ്റ്മെന്റ് എടുക്കാന്‍ വന്നില്ല എന്നാണ് അറിഞ്ഞത്. മൊഴിയെടുക്കാന്‍ പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ വീട്ടുകാരുമായി ആലോചിച്ചു വരാം എന്ന് പറഞ്ഞു എന്നാണ് അറിഞ്ഞത്.
ദിലീപിന് വേണ്ടി താന്‍ എന്തിന് ബലിയാടാകണം എന്ന് അവര്‍ക്ക് തോന്നിക്കാണും’ എന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. തിരുവനന്തപുരത്തെ ഒരു യൂട്യൂബ് ചാനല്‍ നടത്തുന്ന സ്ത്രീയും ദിലീപ് അനുകൂലികളും ചേര്‍ന്ന് തനിക്കെതിരെ കെട്ടിച്ചമച്ച ആരോപണമാണ് ഇതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.