വളരെ മോശം അവസ്ഥയിലാണ് ഞാന്‍; ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് ഭാഗ്യ ലക്ഷ്മി

കേരളത്തില്‍ പനി പടര്‍ന്നു പിടിയ്ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡെങ്കിപ്പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു വരികയാണ്. അവസ്ഥ കൂടുതല്‍ അരക്ഷിത്വത്തിലേക്ക് പോകവെ തന്റെ അവസ്ഥയെ കുറിച്ച് പറഞ്ഞ് നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഹ്യ ലക്ഷ്മിയും. ആശുപത്രിയില്‍ നിന്നുള്ള ചിത്രത്തിനൊപ്പമാണ് ഭാഗ്യ ലക്ഷ്മിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

എച്ച് 1 എന്‍ 1 പനിയാണ് ഭാഗ്യ ലക്ഷ്മിയ്ക്ക് ബാധിച്ചിരിയ്ക്കുന്നത്, വളരെ മോശം അവസ്ഥയിലാണ് എന്നും, എല്ലാവരും സുരക്ഷിതരായി ഇരിക്കാനും ഭാഗ്യ ലക്ഷ്മി പറയുന്നു. വളരെ ക്ഷീണിതയായ അവസ്ഥയിലാണ് ചിത്രത്തില്‍ ഭാഗ്യ ലക്ഷ്മിയെ കാണുന്നത്. എത്രയും പെട്ടന്ന് സുഖം പ്രാപിച്ച് വരാന്‍ പാര്‍ത്ഥിച്ചുകൊണ്ടുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.

ഭാഗ്യ ലക്ഷ്മി മാത്രമല്ല, ഇതിനോടകം പല സെലിബ്രിറ്റികള്‍ക്കും പനി ബാധിച്ചു കഴിഞ്ഞു. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ രഞ്ജു രഞ്ജിമാരും, സൂര്യ ഇഷാനും പനി ബാധിച്ച് ആശുപത്രിയില്‍ അഡ്മിറ്റാണ്. ശ്വാസതടസ്സവും പനിയും കാരണമാണ് സൂര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ വൈറല്‍ ഫീവര്‍ ആണെന്ന് കണ്ടു. ഇഷാനാണ് വിവരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്‌

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News