25.4 C
Kottayam
Monday, June 8, 2026

ഒന്നും രണ്ടുമല്ല; മൂന്ന് ദിവസത്തിനിടയില്‍ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ കണ്ടെത്തിയത് 10 മൂർഖൻ കുഞ്ഞുങ്ങളെ

Must read

മലപ്പുറം: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ സർജിക്കൽ വാർഡിൽ നിന്ന് വീണ്ടും
പാമ്പുകളെ കണ്ടെത്തി. ഈ പരിസരത്ത് വിവിധ ഇടങ്ങളിലായി ആശുപത്രി ജീവനക്കാരാണ് പാമ്പുകുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഇതോടെ ജീവനക്കാരും വാർഡിൽ ഉണ്ടായിരുന്ന രോഗികളും വലിയ ആശങ്കയിലായി.

ഉടൻതന്നെ ട്രോമാകെയർ അംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നു .
ഇവർ സംഭവസ്ഥലത്തെത്തി ഉടൻതന്നെ പാമ്പുകളെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശ്രമത്തിനൊടുവിലാണ് മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടിയത്.

ഇതോടെ മൂന്ന് ദിവസത്തിനുള്ളിൽ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ സർജിക്കൽ വാർഡിൽ നിന്ന് ലഭിച്ചത് 10 പാമ്പുകളെയാണ്. ഇതിനുമുമ്പും സമാനമായ രീതിയിൽ ഈ ഭാഗത്ത് പാമ്പുകളെ കണ്ടെത്തി പിടികൂടിയിട്ടുണ്ട്. ആശുപത്രിയുടെ ഈ സർജിക്കൽ വാർഡിന്‍റെ പരിസരത്ത് കാടുണ്ട്.

ഇതാണ് പാമ്പുകൾ ഇത്തരത്തിൽ ഹോസ്പിറ്റലിലേക്ക് എത്താൻ ഇടയാക്കുന്നത് എന്നാണ് ആരോപണം. പാമ്പുകളെ കണ്ടെത്തിയ സാഹചര്യത്തിൽ ഈ വാർഡിൽ ഉള്ളവരെ മറ്റു വാർഡുകളിലേക്ക് മാറ്റി. പാമ്പുകളെ തുടർച്ചയായി കണ്ടെത്തിയ സാഹചര്യത്തിൽ വാർഡിന്‍റെ സമീപത്തെ കാടുകൾ ഉടൻ തന്നെ വെട്ടി മാറ്റി ശുചീകരണം നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

- Advertisement -

ആശുപത്രിയിലെ സർജിക്കൽ വാർഡ് താത്കാലികമായി അടച്ചു. എട്ടു രോഗികളാണ് ഇവിടെ ഉണ്ടായിരുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി തുടർച്ചയായി വിവിധ ഇടങ്ങളിൽ നിന്നാണ് പാമ്പുകളെ കണ്ടെത്തിയത്. അടഞ്ഞുകിടക്കുന്ന എമർജൻസി ഓപ്പറേഷൻ തിയേറ്ററിൽ പാമ്പുകളെ കണ്ടെത്തി. നാലു പാമ്പുകളെ ആശുപത്രി ജീവനക്കാരും ആറു പാമ്പുകളെ ആ പാമ്പുകളെ ട്രോമാക്കാർ വളണ്ടിയർമാരുമാണ് കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദേശത്തുള്ളവർക്കും ടെസ്റ്റ് എഴുതാത്തവർക്കും ലൈസൻസ്; വിരമിക്കാൻ ഒരു ദിവസം ശേഷിക്കെ എം.വി.ഐക്ക് സസ്പെൻഷൻ

കൊല്ലം: കൊല്ലം ആര്‍ടിഒ ഓഫീസില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി (എംവിഐ) സേവനമനുഷ്ഠിച്ചിരുന്ന ചാത്തന്നൂര്‍ മീനാട് സ്വദേശി പി. അജയകുമാറിനെ അതീവ ഗുരുതരമായ അഴിമതിയും സുരക്ഷാ വീഴ്ചയും കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണവിധേയമായി ഗതാഗത വകുപ്പ്...

ജി സുധാകരന്റേത് കോമാളിത്തം, പിണറായിയുടെ ചെരുപ്പിന്റെ വാറഴിക്കാൻ യോഗ്യതയുണ്ടോ; കടുത്ത ഭാഷയിൽ മറുപടിയുമായി എച്ച് സലാം

ആലപ്പുഴ: അമ്പലപ്പുഴ എംഎല്‍എ ജി.സുധാകരന്‍ രാഷ്ട്രീയ കോമാളിയായി മാറുകയാണെന്നും പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ അദ്ദേഹത്തിന് യോഗ്യതയുണ്ടോ എന്നും തിരിച്ചടിച്ച് സിപിഎം നേതാവ് എച്ച്.സലാം. പിണറായി വിജയനെ നനഞ്ഞ കോഴി എന്ന് ജി....

പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രഖ്യാപിച്ചില്ല; സി.ബി.എസ്.ഇ.ക്ക് സുപ്രീംകോടതിയുടെ അടിയന്തിര നോട്ടീസ്

ന്യൂഡൽഹി: സി.ബി.എസ്.ഇ. പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം സമയബന്ധിതമായി പ്രഖ്യാപിക്കാത്തതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി നൽകിയ ഹർജിയിൽ കേന്ദ്ര സെക്കൻഡറി വിദ്യാഭ്യാസ ബോർഡിനും റീജിയണൽ ഓഫീസർക്കും സുപ്രീംകോടതി അടിയന്തിരമായി നോട്ടീസയച്ചു. സൗദി അറേബ്യയിൽ നിന്നും...

അവിവാഹിതര്‍ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമായി കണക്കാക്കാനാവില്ല; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

ന്യൂഡൽഹി: പ്രായപൂർത്തിയായ രണ്ടുപേർ പരസ്പര സമ്മതത്തോടെ വിവാഹത്തിന് മുൻപ് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് അവരുടെ സ്വഭാവം മോശമാണെന്ന് വിലയിരുത്താനുള്ള കാരണമായി ചൂണ്ടിക്കാട്ടാനാകില്ലെന്ന് സുപ്രീം കോടതി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു. ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ്...

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വമ്പൻ ടെസ്റ്റ് ജയം; അരങ്ങേറ്റത്തിൽ മാനവ് സുതാറിന് ആറ് വിക്കറ്റ്, ഇന്നിങ്സ് വിജയം

മുല്ലൻപുർ: അഫ്ഗാനിസ്ഥാനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ എല്ലാ മേഖലകളിലും ആധിപത്യം പുലർത്തിക്കൊണ്ട് ഇന്ത്യയ്ക്ക് വമ്പൻ വിജയവും പരമ്പരയും സ്വന്തം. ഒരു ഇന്നിങ്സിനും 300 റൺസിനുമാണ് കരുത്തരായ ഇന്ത്യൻ പട സന്ദർശകരായ അഫ്ഗാനിസ്ഥാനെ...

Popular this week