25.7 C
Kottayam
Wednesday, July 22, 2026

വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് മറ്റൊരു യുവതിയുടെയും കത്തിക്കരിഞ്ഞ ജഡം

പ്രാഥമികാന്വേഷണത്തില്‍ കവിത ജീവനൊടുക്കുകയായിരുന്നെന്നു കരുതുന്നതായി പോലീസ്‌ പറഞ്ഞു.  സംഭവദിവസം ഉച്ചയ്‌ക്ക്‌ ഒരുമണിയോടെ ഇവര്‍ വീട്ടില്‍നിന്നു പുറത്തു പോയിരുന്നു. സംഭവത്തിനു മണിക്കൂറുകള്‍ക്കു മുമ്പ് സമീപത്തെ ക്ഷേത്രത്തിലിരുന്ന്‌ ഇവര്‍ വിലപിക്കുന്നതു പ്രദേശവാസികള്‍ കണ്ടിരുന്നു. കാരണം ആരാഞ്ഞപ്പോള്‍ വീട്ടുകാരെ കാത്തിരിക്കുകയാണെന്നായിരുന്നു മറുപടി. മൃതദേഹം സംഭവസ്‌ഥലത്തുനിന്നു മാറ്റിയപ്പോള്‍ മണ്ണെണ്ണ പോലുള്ള വസ്‌തുവിന്റെ ഗന്ധം ഉണ്ടായിരുന്നതായി പോലീസ്‌ പറഞ്ഞു.

 

ഇതു കൊണ്ടുവന്നതെന്നു കരുതുന്ന കുപ്പിയുടെ അടപ്പും ലഭിച്ചതായും ഇതെല്ലാം ആത്മഹത്യയിലേക്കാണു വിരല്‍ചൂണ്ടുന്നതെന്നും ഷംഷാബാദ്‌ ഡി.സി.പി: എന്‍. പ്രകാശ്‌ റെഡ്‌ഡി പറഞ്ഞു. അടുത്തടുത്ത രണ്ടു സ്ത്രീകൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം പ്രദേശത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിയ്കുകയാണ്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News