തിരുവനന്തപുരം: കോവളം വെങ്ങാനൂരില്‍ യുവതി വാടകവീട്ടില്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വെങ്ങാനൂര്‍ സ്വദേശി അര്‍ച്ചന (24) ആണ് മരിച്ചത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവ് സുരേഷാണ് പിടിയിലായത്.
മരണത്തില്‍ ദുരൂഹത ആരോപിച്ച് അര്‍ച്ചനയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഒരു വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. സുരേഷിന്റെ വീട്ടുകാര്‍ പണവും ഓഹരിയും ചോദിച്ചിരുന്നതായി അര്‍ച്ചനയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News