CrimeKeralaNews

അഫീല നേരിട്ടത് കൊടിയ മർദ്ദനം, ദൃശ്യങ്ങൾ തെളിവ് ,ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മലപ്പുറം: മലപ്പുറം സ്വദേശിയായ യുവതി അബുദാബിയില്‍ മരിച്ചത് ഭര്‍തൃപീഡനം മൂലമെന്ന ആരോപണവുമായി ബന്ധുക്കള്‍.

കുറ്റിപ്പുറം രാങ്ങാട്ടൂര്‍ സ്വദേശി അഫീലയുടെ മരണത്തിലാണ് കുടുംബം ദുരൂഹത ആരോപിക്കുന്നത്. കഴിഞ്ഞ മാസം 11 നാണ് അഫീല അബുദാബിയില്‍ മരിച്ചത്.

മരിക്കുന്നതിന് രണ്ടു ദിവസം മുമ്ബ് മുമ്ബ് കരയുന്ന വോയ്‌സ് സന്ദേശവും മര്‍ദ്ദനം ഏറ്റ ഫോട്ടോയും അഫീല അയച്ചിരുന്നതായി സഹോദരി പറഞ്ഞു. മരണ വിവരത്തെക്കുറിച്ച്‌ ഭര്‍ത്താവും ബന്ധുക്കളും പറയുന്നതില്‍ വൈരുധ്യമുണ്ടെന്നും അഫീലയുടെ ബന്ധുക്കള്‍ പറയുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker