ഭാര്യയെ അറിയിക്കാതെ നാട്ടിലെത്തിയ പ്രവാസി ക്വാറന്റൈനിന് ശേഷം വീട്ടിലെത്തി ഒളിച്ചിരുന്നു; രാത്രിയെത്തിയ കാമുകനെ കൈയ്യോടെ പിടികൂടി, ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

കൊല്ലം: ഭാര്യയെ അറിയിക്കാതെ നാട്ടിലെത്തിയ പ്രവാസി ക്വാറന്റൈ അവസാനിച്ച ശേഷം വീട്ടിലെത്തി ഒളിച്ചിരുന്നു. രാത്രിയിലെത്തിയ ഭാര്യയുടെ കാമുകനെ കയ്യോടെ പിടികൂടുകയും ഭാര്യയെ കൊടുവാളിന് വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. തെന്മല ഇടമണ്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ താമസക്കാരിയായ 36കാരിക്കാണ് വെട്ടേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെറ്റിയില്‍ ഏറ്റ മുറിവിന് പന്ത്രണ്ട് തുന്നിക്കെട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ തെന്മല പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഒരു മാസം മുന്‍പാണ് ഇയാള്‍ വിദേശത്ത് നിന്നു നാട്ടിലെത്തിയത്. ഭാര്യയെപ്പറ്റി പലരും പേരുദോഷങ്ങള്‍ പറഞ്ഞ അറിവുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മറ്റാരെയും അറിയിക്കാതെ നാട്ടിലെത്തുകയായിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കൊട്ടിയത്തെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ വീട്ടുപരിസരത്തെത്തി. ചെടികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുമ്പോഴാണ് പ്രദേശവാസിയായ യുവാവ് ഇവിടേക്ക് വന്ന് മുറിയ്ക്കുള്ളിലേക്ക് കടന്നതും ഭര്‍ത്താവ് കൊടുവാളുമായി ചാടി വീണു. യുവാവിനെ വെട്ടിയെങ്കിലും തട്ടിമാറ്റി ഓടി രക്ഷപെട്ടു.

ഭാര്യ വീട്ടില്‍ നിന്നു ഓടിപ്പുറത്തിറങ്ങി അയല്‍വീട്ടിലേക്ക് പാഞ്ഞെങ്കിലും ഇയാള്‍ പിന്നാലെ എത്തി വെട്ടുകയായിരുന്നു. നെറ്റിയിലാണ് വെട്ടേറ്റത്. തുടര്‍ന്ന് അയല്‍ക്കാര്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News