സൂറത്ത്: 21 വയസുകാരിയായ യുവതി റോഡപകടത്തില്‍ യുവതി മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. 63 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി ഭര്‍ത്താവ് ആസൂത്രണം ചെയ്ത കൊലപാതകമാണെന്നാണ് ഗുജറാത്ത് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്.
ശാലിനി എന്ന 21കാരിയെ ഭര്‍ത്താവ് അനുജ് എന്ന മോനു ആണ് ക്രൂരമായി കൊലപ്പെടുത്തിയത്. ശാലിനി പ്രഭാത നടത്തത്തിനിടെ വാഹനമിടിച്ച് കൊല്ലപ്പെട്ടു എന്നാണ് അനുജ് പോലീസിനോട് പറഞ്ഞിരുന്നത്.
എന്നാല്‍, ഒരു കൂട്ടാളിക്കൊപ്പം ചേര്‍ന്ന് കഴുത്ത് ഞെരിച്ച് ബോധരഹിതയാക്കിയ ശേഷം തലയിലൂടെ ട്രക്ക് കയറ്റി കൊല്ലുകയായിരുന്നെന്നാണ് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ തെളിഞ്ഞത്. സാസംഭവത്തില്‍ അനുജിനെയും കൂട്ടാളി പപ്പു ഉസ്മാന്‍ ഇസ്മായിലിനെയും (46) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News