തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടമ്മയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പാലോടാണ് സംഭവം. നാസില ബീഗം ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ കിടപ്പുമുറിയിലാണ് നാസിലയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

നാസിലയുടെ അമ്മയാണ് മൃതദേഹം ആദ്യം കണ്ടത്. ഭര്‍ത്താവ് അബ്ദുള്‍ റഹീമാണ് നാസിലയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം. ഐടിഐയിലെ ക്ലര്‍ക്കാണ് നാസില. ഭര്‍ത്താവ് ഒളിവിലാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ഇയാള്‍.

അമിത മദ്യപാനിയായ അബ്ദുള്‍ റഹീം ചികിത്സയിലായിരുന്നുവെന്നും ഇതിനു ശേഷം ഇയാള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നുവെന്നും പോലീസ് അറിയിച്ചു. അബ്ദുള്‍ റഹീമിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ശക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News