ഭാര്യയെ കൊന്ന് കുഴിച്ചുമൂടി; ഭര്‍ത്താവ് പിടിയിൽ

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഭര്‍ത്താവ് ഭാര്യയെ കൊന്ന് ശുചിമുറിക്ക് സമീപം കുഴിച്ചുമൂടി. സിനി എന്ന 32കാരിയെയാണ് ഭര്‍ത്താവ് കുട്ടന്‍ കൊലപ്പെടുത്തിയത്. വാലിക്കുന്ന് കോളനിയിലാണ് ഇവര്‍ താമസിക്കുന്നത്. സംഭവത്തില്‍ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയിലാണ്.

കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. തുടര്‍ന്നാണ് സിനിയെ കാണാതായത്. മക്കള്‍ ഇക്കാര്യം പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. അമ്മയെവിടെയെന്ന് ചോദിച്ചപ്പോള്‍ കുട്ടന്‍ മക്കളോട് അമ്മയുടെ വീട്ടില്‍ പോയെന്നും രണ്ട് ദിവസം കഴിഞ്ഞേ മടങ്ങി വരുമെന്നും പറഞ്ഞു. എന്നാല്‍ കുട്ടികള്‍ അത് വിശ്വസിച്ചില്ല. അമ്മയും അച്ഛനും തമ്മില്‍ വഴിക്കിട്ടെന്നും വഴക്കിന് ശേഷം അമ്മയെ കാണാനില്ലെന്നും കുട്ടികള്‍ അയല്‍വാസികളോട് പറയുകയായിരുന്നു .തുടര്‍ന്ന് ഇവര്‍ സംഭവം പോലീസില്‍ അറിയിക്കുകയും പോലീസ് നടത്തിയ പരിശോധനയില്‍ ശുചിമുറിക്ക് സമീപം മൃതദേഹം കണ്ടെത്തുകയുമായിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News