KeralaNews

ചേര്‍ത്തലയില്‍ ഭര്‍ത്താവ് ഭാര്യയെ തല്ലിക്കൊന്നു

<p>ആലപ്പുഴ: ചേര്‍ത്തലയില്‍ ഭര്‍ത്താവ് ഭാര്യയെ തല്ലിക്കൊന്നു. ചേര്‍ത്തല പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പുതിയകാവ് പടിഞ്ഞാറെ ചാണിയില്‍ പ്രജിത്താണ് ഭാര്യ സൗമ്യയെ മര്‍ദ്ദിച്ചു കൊന്നത്. </p>

<p>ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവമുണ്ടായത്. കുടുംബകലഹത്തെ തുടര്‍ന്നുണ്ടായ പ്രകോപനത്തിലാണ് പ്രജിത്ത് ഭാര്യയെ മര്‍ദ്ദിച്ചു കൊന്നതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം പ്രജിത്ത് സ്വമേധയാ പട്ടണക്കാട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം സൗമ്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button