NationalNews

കൊവിഡില്‍ പകച്ച് മുംബൈ,സമൂഹവ്യാപനം തുടങ്ങിയതായി സ്ഥിരീകരണം

<p>മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മുംബൈയില്‍ സമൂഹവ്യാപനം തുടങ്ങിയതായി സ്ഥിരീകരണം. ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്. വിദേശത്ത് പോകാത്തവരിലും രോഗികളുമായി ഇടപഴക്കാത്തവരിലും രോഗം കണ്ടെത്തി തുടങ്ങിയതോടെയാണ് മുംബൈയില്‍ സമൂഹവ്യാപനം തുടങ്ങിയതായി സ്ഥിരീകരിച്ചത്. </p>

<p>മഹാരാഷ്ട്രയിലെ ആകെ രോഗികളുടെ എണ്ണം ഇതിനോടകം ആയിരം കടന്നിട്ടുണ്ട്. ബുധനാഴ്ച രാവിലെയുള്ള കണക്ക് പ്രകാരം 1018 കൊവിഡ് രോഗികളാണ് മഹാരാഷ്ട്രയില്‍ മാത്രമുണ്ട്. ഇതില്‍ 642 രോഗികളും മുംബൈ നഗരത്തില്‍ നിന്നാണ്. പൂണെയില്‍ 159 രോഗികളും താനെയില്‍ 87 രോഗികളുമുണ്ട്.</p>

<p>മുംബൈയിലെ ചേരികളിലും ജനസാന്ദ്രതയേറിയ ഇടങ്ങളിലുമാണ് ഇപ്പോള്‍ തുടര്‍ച്ചയായി കൊവിഡ് പൊസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുംബൈ കോര്‍പ്പറേഷനിലെ ഒരു വാര്‍ഡില്‍ തന്നെ 75 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യമുണ്ട്. വോര്‍ളി, ലോവര്‍ പരേല്‍, പ്രഭാദേവി എന്നിവിടങ്ങളിലാണ് വ്യപകമായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. മത്സ്യത്തൊഴിലാളികളുടെ ചേരികളില്‍ രോഗം അതിവേഗം വ്യാപിക്കുകയാണ്. </p>

<p>അതേസമയം രോഗികളിലെ അന്‍പതിലേറെ ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെട്ടത് അധികൃതരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാനായി കൂടുതല്‍ വെന്റിലേറ്ററുകളും പിപിഇ കിറ്റുകളും ലഭ്യമാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ശ്രമം തുടങ്ങി.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button