കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി

കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി

കോട്ടയം: പാമ്പാടിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. വെള്ളൂർ സ്വദേശി ബിന്ദു(58) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുധാകരനെ(64) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പിവടി കൊണ്ട് അടിച്ചുകൊലപ്പെടുത്തിയ നിലയിലായിരുന്നു ബിന്ദുവിന്റെ മൃതദേഹം. കുടുംബപ്രശ്നങ്ങൾ ആണ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ സുധാകരനെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News