പത്തനംതിട്ട: ഭാര്യയെയും മകനെയും കൊലപ്പെടുത്തി ഗൃഹനാഥന് ജീവനൊടുക്കി. പത്തനംതിട്ട കോന്നി പയ്യനാമണ്ണിലാണ് സംഭവം. പയ്യനാമണ്‍ സ്വദേശി സോണിയാണ് ഭാര്യയെയും മകനെയും കൊന്നത്. ഭാര്യ റീന, മകന് അലക്സ്(ഏഴ്) എന്നിവരാണ് മരിച്ചത്.
മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്തു. മരിച്ച സോണി വിഷാദരോഗത്തിന് ചികില്സയിലായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഭാര്യയെയും മകനെയും വെട്ടി കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു. കുട്ടികള്‍ ഇല്ലാതിരുന്ന ദമ്പതികള്‍ റയാനെ ദത്തെടുക്കുകയായിരുന്നു. സോണി വര്‍ഷങ്ങളോളം വിദേശത്തായിരുന്നു. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News