തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി

തിരുവനന്തപുരം: നെടുമങ്ങാട് ഭാര്യയെ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. വലിയമല സ്വദേശി മേഴ്സിയാണ് കൊല്ലപ്പെട്ടത്. മദ്യപിച്ചെത്തിയ ഭര്‍ത്താവ് സുന്ദരേശന്‍ മേഴ്സിയെ വെട്ടി വീഴ്ത്തുകയും തുടര്‍ന്ന് മേഴ്സിയുടെ ദേഹത്തേക്ക് മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തുകയുമായിരുന്നു.

മൂന്ന് ദിവസം മുന്‍പായിരുന്നു സംഭവം. നാട്ടുകാര്‍ ചേര്‍ന്ന് മേഴ്സിയെ തിരുവന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മേഴ്സി ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. സംഭവത്തില്‍ നെടുമങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു. ഭര്‍ത്താവായ സുന്ദരേശന്‍ ഇപ്പോള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News