27.6 C
Kottayam
Thursday, June 4, 2026

മതം മാറാന്‍ തയ്യാറായില്ല; 23കാരിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

Must read

സോനബദ്ര: മതം മാറാന്‍ തയ്യാറാകാതിരുന്ന 23 കാരിയെ ഭര്‍ത്താവ് കഴത്തറുത്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ സോനബദ്രയില്‍ തിങ്കളാഴ്ചയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെയും കൊലപാതകവുമായി ബന്ധപ്പെട്ട ചിലരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

സോനബദ്ര ജില്ലയിലെ ചോപ്പന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രീത് നഗറിന് അടുത്തുള്ള കാടിന്റെ പ്രാന്ത പ്രദേശത്തു നിന്നും കഴിഞ്ഞ തിങ്കളാഴ്ചയാണ് തല അറുത്തുമാറ്റിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്. ഈ മൃതദേഹം ആരുടെതാണ് എന്ന് അറിയാന്‍ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ശ്രമിച്ചു. വിവരം സോഷ്യല്‍ മീഡിയയിലും ഇട്ടിരുന്നു.

ഇതിനിടെ ചൊവ്വാഴ്ചയോടെ പ്രീത് നഗറിലെ ലക്ഷ്മി നാരായണ്‍ എന്ന വ്യക്തി ഇത് തന്റെ മകള്‍ പ്രിയ സോണിയാണ് എന്ന് തിരിച്ചറിഞ്ഞു. വസ്ത്രവും മറ്റും വച്ചാണ് ഇയാള്‍ മൃതദേഹം തിരിച്ചറിഞ്ഞത്. തന്റെ അനുവാദം ഇല്ലാതെ പ്രിയ ഒന്നര മാസം മുന്‍പ് ഇജാസ് അഹമ്മദ് എന്ന വ്യക്തിയെ വിവാഹം കഴിച്ചുവെന്നും ഇയാള്‍ മൊഴി നല്‍കി. ഇജാസ് അഹമ്മദ് മകളെ മതം മാറുവാന്‍ നിര്‍ബന്ധിച്ചിരുന്നു എന്നും ലക്ഷ്മി നാരായണ്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് കൊല്ലപ്പെട്ട യുവതിയുടെ പരാതിയില്‍ ഇജാസിനെ പിടികൂടാന്‍ സോനബദ്ര എസ്.പിയുടെ നിര്‍ദേശ പ്രകാരം പ്രത്യേക പൊലീസ് സംഘം ഉണ്ടാക്കുകയും. ഇയാളെ ബഗ്ഗാ നാല പാലില്‍ വച്ച് വ്യാഴാഴ്ച പുലര്‍ച്ചെ പിടികൂടുകയും ചെയ്തു.

വിവാഹത്തിന് ശേഷം കഴിഞ്ഞ കുറച്ചു നാളുകളായി ഇയാള്‍ ഭാര്യയെ ഓബ്റ പ്രദേശത്തെ ഒരു ലോഡ്ജില്‍ താമസിപ്പിച്ച് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് സോനബദ്ര എസ്.പി ആഷീഷ് ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പ്രിയ മതംമാറാന്‍ തയ്യാറാകാതിരുന്നതോടെ സുഹൃത്ത് ഷോഹെയ്ബിന്റെ സഹായത്തോടെ ഇജാസ് പ്രിയയെ വനപ്രദേശത്ത് എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതികള്‍ക്കെതിരെ ദേശീയ സുരക്ഷ നിയമം അടക്കമുള്ളവ ചേര്‍ത്താണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത് എന്നും പൊലീസ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week