ഭോപ്പാല്‍: ദൈവത്തെ പ്രീതിപ്പെടുത്താന്‍ എന്ന പേരില്‍ ഭാര്യയുടെ തല വെട്ടിമാറ്റി തലയും ഉടലും വീട്ടിനകത്തെ പൂജാ മുറിയില്‍ കുഴിച്ചിട്ട ഭര്‍ത്താവ് അറസ്റ്റില്‍. മക്കളുടെ പരാതിയിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. അന്ധവിശ്വാസമാണ് പ്രതിയെ ഈ ക്രൂരകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും പോലീസ് പറയുന്നു.
മധ്യപ്രദേശിലെ സിംഗ്രോളി ജില്ലയില്‍ ബുധനാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ബുധനാഴ്ച പുലര്‍ച്ചെയാണ് 45 കാരിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത്. ദൈവത്തെ പ്രീതിപ്പെടുത്താന്‍ എന്ന പേരിലാണ് ക്രൂരകൃത്യം നടത്തിയത്. തുടര്‍ന്ന് പൂജ മുറിയില്‍ ഭാര്യയുടെ തലയും ഉടലും പ്രത്യേകമായി സംസ്കരിച്ചു. ഇതിന് പിന്നാലെ വീട്ടില്‍ നിന്ന് പ്രതി കടന്നുകളഞ്ഞതായി പോലീസ് പറയുന്നു.
ആണ് മക്കളാണ് പോലീസിനെ വിവരം അറിയിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് ദൈവത്തെ പ്രീതിപ്പെടുത്താന്‍ എന്ന പേരില്‍ തന്നെ ആടിനെ കൊന്നും പൂജ മുറിയില്‍ കുഴിച്ചിട്ടതായി മക്കളുടെ പരാതിയില്‍ പറയുന്നു. വ്യാപകമായ തെരച്ചിലിന് ഒടുവില്‍ വ്യാഴാഴ്ചയാണ് പ്രതിയെ പിടികൂടിയത്.