28.4 C
Kottayam
Saturday, June 6, 2026

കാമുകി ഗര്‍ഭിണിയായതോടെ മുങ്ങാന്‍ ശ്രമം, പോലീസ് ഇടപ്പെട്ട് വിവാഹം നടത്തി; വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ഭാര്യയെ കൊലപ്പെടുത്തി പെട്രോളൊഴിച്ച് കത്തിച്ച് യുവാവ്!

Must read

മധുര: വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ഭാര്യയെ കൊന്ന് പെട്രോളൊഴിച്ച് കത്തിച്ച യുവാവ് അറസ്റ്റില്‍. തമിഴനാട് ഷോലവന്ദന്‍ സ്വദേശിനി എസ് ഗ്ലാഡിസ് റാണി (21)യെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവും സ്വകാര്യ സ്ഥാപനത്തില്‍ എന്‍ജിനീയറുമായ എസ് ജ്യോതിമണി (22)യെ പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ മധുരയിലാണ് ഞെട്ടിക്കുന്ന സംഭവം.

ഓഗസ്റ്റ് 4ന് ഗ്ലാഡിസ് റാണി സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞു പോയെന്നും, പിന്നീട് മടങ്ങി വന്നില്ലെന്നുമായിരുന്നു ജ്യോതിമണി ഭാര്യയുടെ രക്ഷിതാക്കളെ അറിയിച്ചിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍ക്കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഓഗസ്റ്റ് 7നാണ് ഗ്ലാഡിസ് റാണിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. വിവാഹത്തിന് മുന്‍പ് ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. ഗ്ലാഡിസ് ഗര്‍ഭിണിയായതോടെ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ജ്യോതിമണി ശ്രമിച്ചു. തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെടുകയും സമയനെല്ലൂര്‍ പോലീസ് ഇടപ്പെട്ട് ഇരുവരുടേയും വിവാഹം നടത്തികൊടുക്കുകയുമായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച നടന്ന വിവാഹത്തിനു ശേഷം ഇരുവരും ഗ്ലാഡിസിന്റെ വീട്ടിലായിരുന്നു നിന്നിരുന്നത്. ബുധനാഴ്ച കോളേജില്‍ നിന്നു സര്‍ട്ടിഫിക്കേറ്റ് വാങ്ങാനെന്നും പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ഇരുവരും രാത്രി ഏറെകഴിഞ്ഞിട്ടും മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ഗ്ലാഡിസിന്റെ ബന്ധുക്കള്‍ വിളിച്ചപ്പോള്‍ ഭാര്യ മറ്റൊരാളുടെ ഒപ്പം ഒളിച്ചോടിപോയെന്ന് ജ്യോതിമണി പറഞ്ഞതായി ബന്ധുക്കള്‍ ആരോപിക്കുന്നു.

- Advertisement -

തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ജ്യോതിമണിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരുന്നത്. ഗ്ലാഡിസിനെ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയശേഷം മൃതശരീരം അവണിയാപുരത്തെ ഒഴിഞ്ഞസ്ഥലത്ത് പെട്രോളൊഴിച്ച് കത്തിച്ചുകളഞ്ഞുവെന്ന് ജ്യോതിമണി പോലീസിന് മൊഴിനല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week