ഭാര്യ മരിച്ചു; മനോവിഷമം താങ്ങാനാകാതെ നാലാം നാള്‍ ഭര്‍ത്താവ് ജീവനൊടുക്കി

തിരുവനന്തപുരം: ഭാര്യ മരിച്ചതിന്റെ മനോവിഷമം താങ്ങാനാകാതെ വ്യാപാരിയായ ഭര്‍ത്താവ് ജീവനൊടുക്കി. മലയിന്‍കീഴ് ജംഗ്ഷന് സമീപം വര്‍ഷങ്ങളായി മുറുക്കാന്‍ കട നടത്തുന്ന കണ്ടല കുളപ്പള്ളി വിളാകത്ത് നന്ദനം വീട്ടില്‍ എസ് പ്രഭാകരന്‍ നായരെ (53) ആണ് ഇന്നലെ വൈകീട്ടോടെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

ഭാര്യ മരിച്ച് നാലാം നാളാണ് പ്രഭാകരന്‍ നായര്‍ ആത്മഹത്യ ചെയ്തത്. ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനിടെ മരിച്ചു. ഭാര്യ സി മഞ്ജുഷ (44) കഴിഞ്ഞ ബുധനാഴ്ചയാണ് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരിച്ചത്. നാളെയാണ് മഞ്ജുഷയുടെ സഞ്ചയനം നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇവര്‍ക്ക് മക്കളില്ല.

പ്രഭാകരന്‍ നായരും മഞ്ജുഷയും ചേര്‍ന്നാണ് കട നടത്തിയിരുന്നത്. കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് കച്ചവടം കുറഞ്ഞതും അതിനിടെ അപ്രതീക്ഷിതമായി ഭാര്യ മരിച്ചതും പ്രഭാകരന്‍ നായരെ മാനസികമായി തളര്‍ത്തിയതായി ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News