ഭാര്യയെ ആക്രമിച്ചതിന് ഭര്‍ത്താവിനെതിരെ പരാതി,ലോക്ക് ഡൗണ്‍ ലംഘനവും ചേര്‍ന്ന് കേസെടുത്ത് പോലീസ്

കാസര്‍ഗോഡ്: ഭാര്യയെ ദേഹോപദ്രവം ഏല്‍പ്പിച്ച കുറ്റത്തിനു സി.പി.എം. പ്രാദേശിക നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റിക്കോല്‍ നെല്ലിത്താവ് ഏലംകുളം വീട്ടില്‍ വേണുഗോപാലനാ(45)ണ് അറസ്റ്റിലായത്. അതേസമയം കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ലംഘിച്ചു കഴിഞ്ഞ ദിവസം ബന്തടുക്ക പോസ്റ്റോഫീസിനു സമീപം സഞ്ചരിച്ചതിനും ചേര്‍ത്ത് ഇയാള്‍ക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു.

സി.പി.എം. നെല്ലിത്താവ് ബ്രാഞ്ച് സെക്രട്ടറിയാണു വേണുഗോപാലന്‍. ഭര്‍ത്താവ് അടിക്കുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തുവെന്നു ചൂണ്ടിക്കാട്ടി ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു ബേഡകം പോലീസ് അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News